തിരുവനന്തപുരം: പുതുവർഷത്തെ ആദ്യമൂന്നു മാസത്തെ ചെലവുകൾക്ക് കൈവശം പണമില്ലാത്തതിനാൽ 17,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രതീക്ഷിത ചെലവിന്റെ കണക്കും സംസ്ഥാനത്തിന്റെ അവകാശങ്ങളും സൂചിപ്പിച്ചാണ് കത്തയച്ചിരിക്കുന്നത് . സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്രയും തുക അത്യാവശ്യമാണെന്നാണ് വാദം.
ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതിനും വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കുന്നതിനും വായ്പയെടുക്കേണ്ടത് അത്യാവശ്യമാണ്.
വായ്പാപരിധിയിൽ കേന്ദ്രസർക്കാർ അനാവശ്യമായ നിയന്ത്രണം കൊണ്ടുവരുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം മാർച്ചിൽ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.അതോടെ കേരളത്തിന്റെ വായ്പയുമായി ബന്ധപ്പെട്ട് നൽകുന്നതിൽ കടുത്ത നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതേസമയം സുപ്രീംകോടതി \ കേസ് ഭരണഘടനാബഞ്ചിന് വിടുകയും ചെയ്തു.
Discussion about this post