ന്യൂയോർക്ക്: അതിവേഗ ചെസ് മത്സരവിഭാഗമായ ലോക ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൻ്റെ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ആർ വൈശാലി വെങ്കലം നേടി.
ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഷു ജിനറെ 2.5-1.5 ന് തോൽപ്പിച്ച വൈശാലി സെമിയിൽ മറ്റൊരു ചൈനീസ് എതിരാളിയായ ജു വെൻജുനിനോട് 0.5-2.5 ന് പരാജയപ്പെടുകയായിരുന്നു
പൂർണമായും ചൈനക്കാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ 3.5-2.5 എന്ന സ്‌കോറിനാണ് ജു വെൻജുൻ ലോകകിരീടം സ്വന്തമാക്കിയത്.
അഞ്ച് തവണ ലോക ചാമ്പ്യനും ഇൻ്റർനാഷണൽ ചെസ് ഫെഡറേഷൻ (FIDE) വൈസ് പ്രസിഡൻ്റുമായ വിശ്വനാഥൻ ആനന്ദ് വൈശാലിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നു.
അവളെയും അവളുടെ ചെസ്സിനെയും പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.വളരെ മികച്ച രീതിയിൽ 2024 അവസാനിപ്പിക്കാൻ കഴിഞ്ഞു . 2021-ൽ കൂടുതൽ ശക്തരായ ചെസ്സ് കളിക്കാരെ ലഭിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ഇപ്പോൾ നമുക്ക് ഒരു ലോക ചാമ്പ്യനും (ഹംപി) വെങ്കല മെഡൽ ജേതാവും (വൈശാലി) ലഭിച്ചു അദ്ദേഹം എഴുതി.
Discussion about this post