Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മയക്കുമരുന്ന് ലോകത്തെ ‘രാജാവ്’ എൽ മെഞ്ചോ കൊല്ലപ്പെട്ടു; തലയ്ക്ക് വില 136 കോടി!20,000 ഭീകരരുടെ തലവൻ; മെക്സിക്കൻ സൈന്യത്തിന്റെ മിന്നൽ നീക്കം

by Brave India Desk
Feb 23, 2026, 05:31 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയ തലവന്മാരിൽ ഒരാളായ ‘എൽ മെഞ്ചോ’ (El Mencho) എന്ന നെമീസിയോ ഒസെഗ്വേര സെർവാന്റസ് മെക്സിക്കൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ അതീവ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെക്സിക്കൻ സൈന്യം നടത്തിയ മിന്നൽ നീക്കത്തിലാണ് ഈ കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടത്. എൽ മെഞ്ചോയുടെ തലയ്ക്ക് അമേരിക്ക 15 മില്യൺ ഡോളർ (ഏകദേശം 136 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന നാല് അടുത്ത അനുയായികളും കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കാർട്ടലിന്റെ ആസ്ഥാനമായ ജാലിസ്‌കോ സംസ്ഥാനത്തെ തപാൽപ (Tapalpa) നഗരത്തിലാണ് നാടകീയമായ സൈനിക നടപടി നടന്നത്. മയക്കുമരുന്ന് സംഘവും സൈന്യവും തമ്മിൽ മണിക്കൂറുകൾ നീണ്ട നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഉണ്ടായത്. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ എൽ മെഞ്ചോയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. എന്നാൽ സൈനിക നടപടിയിൽ കൂടുതൽ പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഇതിന് പിന്നാലെ മെക്സിക്കോയിലെ വിവിധ നഗരങ്ങളിൽ കാർട്ടൽ അംഗങ്ങൾ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുകയാണ്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ലോകമെമ്പാടും സിന്തറ്റിക് മയക്കുമരുന്നുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന ‘ജാലിസ്‌കോ ന്യൂ ജനറേഷൻ’ (CJNG) എന്ന ഭീമൻ കാർട്ടലിന്റെ ഉടമയാണ് എൽ മെഞ്ചോ. ഏകദേശം 20,000-ത്തോളം സായുധ അംഗങ്ങളാണ് ഇയാളുടെ സംഘത്തിലുള്ളത്. എൽ മെഞ്ചോയുടെ മരണത്തോടെ മെക്സിക്കോയിൽ ആഭ്യന്തര കലാപത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതേത്തുടർന്ന് മെക്സിക്കോയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജാലിസ്‌കോ ഉൾപ്പെടെയുള്ള മേഖലകളിൽ താമസിക്കുന്നവർ വീടിന് പുറത്തിറങ്ങരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എംബസി അറിയിച്ചു. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരൻ കൊല്ലപ്പെട്ടത് ആഗോള ലഹരി വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

Tags: el mechonmexico
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies