സ്വപ്‌നത്തിൽ ഒരിക്കലെങ്കിലും രാജാവോ രാജ്ഞിയോ ആകാത്തവരായി ആരും കാണില്ല അല്ലേ. സ്വന്തമായി ഒരു രാജ്യം കൊട്ടാരം, അംഗരക്ഷകർ,ആഡംബര ജീവിതം, ഓർക്കുമ്പോൾ തന്നെ കുളിര്. അപ്പോൾ ഒരു രാജ്യം വാടകയ്ക്ക് ലഭിച്ചാലോ? ഹേ സാധാരണയായി വീടും വാഹനങ്ങളും എന്തിനേറെ കാമുകിയും കാമുകനെയും വരെ വാടകയ്ക്ക് ലഭിക്കും. എന്നാൽ ഒരു രാജ്യം വാടകയ്ക്ക് ലഭിക്കുക എന്നത് നടക്കാത്ത കാര്യം എന്നല്ലേ ചിന്തിക്കുന്നത്? എന്നാൽ ഇത് പൂർണമായും ശരിയല്ല. രാജ്യവും വാടകയ്ക്ക് നമുക്ക് ലഭിക്കുമായിരുന്നു,
ലിച്ചെൻസ്റ്റീൻ എന്നായിരുന്നു ആ വാടകരാജ്യത്തിന്റെ പേര്. 2011 വരെ ഈ രാജ്യം ഒരു രാത്രി താമസത്തിനായി ആളുകൾക്ക് വാടകയ്ക്ക് ലഭിച്ചിരുന്നു. സ്വിറ്റ്‌സർലന്റിനും ഓസ്ട്രിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ രാജ്യമാണിത്. ഏകദേശം 40,000 ത്തോളം ആളുകൾ മാത്രമേ ഈ രാജ്യത്തുള്ളൂ. ഒരു രാത്രി മാത്രം താമസിക്കാൻ രാജ്യം മുഴുവൻ വാടകയ്ക്ക് ലഭിക്കുന്നതിന് ഏകദേശം 60 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്.
ജനപ്രിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ AirBNB -യിൽ ലിസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു ഈ രാജ്യം ആളുകൾക്ക് വാടകയ്ക്ക് എടുക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നത്. രാജ്യം ബുക്ക് ചെയ്യുന്നവരെ രാജ്യത്തിന്റെ പ്രത്യേക അതിഥികളാക്കി കണക്കാക്കുന്നതാണ് പതിവ്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കയ്യെത്തും ദൂരത്ത് എത്തും. തെരുവുകളിൽ അവരുടെ വരവറിയിച്ച് കൊണ്ടുള്ള പ്രത്യേക ബോർഡുകൾ സ്ഥാപിക്കും. ചരിത്ര പ്രാധാന്യമുള്ള കോട്ടകൾ ഉൾപ്പെടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്കുകളിലേക്ക് ഇത്തരം അതിഥികൾക്ക് അനിയന്ത്രിതമായ പ്രവേശനം നൽകും
Discussion about this post