ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സത്യവാങ്മൂലം തിരുത്തി നല്‍കിയെന്ന മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ജി.കെ പിള്ളയുടെ ആരോപണം മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം സമ്മതിച്ചു. ഇന്റലിജന്‍സ് ബ്യൂറോയും ഗുജറാത്ത് പൊലീസും ചേര്‍ന്ന് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം സത്യവാങ്മൂലം തയാറാക്കിയത്. എന്നാല്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ അതിന് തെളിവല്ല. അന്വേഷണ ഏജന്‍സി ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ആണ് തെളിവായി സ്വീകരിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചതെന്നും ചിദംബരം വിശദീകരിക്കുന്നു.
അതേസമയം, തന്റെ അറിവോടെയോ സമ്മതത്തോെടയോ അല്ല ആദ്യ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചതെന്നും ചിദംബരം പറയുന്നു.
ഈ വിഷയത്തിന്റെ ഉള്ളടക്കത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ചിദംബരം അറിയിച്ചു. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്ന കാര്യം മുന്‍ ആഭ്യന്തര സെക്രട്ടറി അറിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് അത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ള പ്രിവിലേജ് ആണെന്നും മന്ത്രിയായ തനിക്കതില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
ഇശ്‌റത്ത് ജഹാന്‍ ഏറ്റമുട്ടല്‍ കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം തിരുത്തിയെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി. കെ പിള്ള ആരോപിച്ചിരുന്നു. ഐ.ബിയിലെ കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ചിദംബരം സത്യവാങ്മൂലം തിരുത്തിയത്. സത്യവാങ്മൂലം തയാറാക്കിയത് ചിദംബരത്തിന്റെ മേല്‍നോട്ടത്തിലാണ്. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ചിദംബരത്തിനാണെന്നും എന്‍.ഡി ടിവി അഭിമുഖത്തില്‍ ജി.കെ പിള്ള വ്യക്തമാക്കിയിരുന്നു. ഇസ്രത്ത് ജഹാന്‍ കേസില്‍ ബിജെപി നേതാക്കളെ യുപിഎ സര്‍ക്കാര്‍ വേട്ടയാടി എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വെളിപ്പെടുത്തലുകളെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. സത്യവാങ്മൂലം തിരുത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നുണ്ട്.
ചിദംബരം സത്യവാങ്മൂലം തിരുത്തിച്ചത് ഐ.ബി ഉദ്യോഗസ്ഥനെക്കൊണ്ടെന്ന് ജി.കെ പിള്ള
ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ കേസില്‍ മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിനെതിരെയുള്ള ആരോപണം ആവര്‍ത്തിച്ച് മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള. കോടതിയില്‍ നല്‍കാനുള്ള സത്യവാങ്മൂലം തന്നെ മറികടന്ന് പി. ചിദംബരം മാറ്റിയെഴുതിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്റലിജന്‍സ് ബ്യൂറോയിലെ താഴ്ന്ന ഉദ്യോഗസ്ഥനെ വിളിച്ചാണ് ഇത് ചെയ്യിച്ചത്. അദ്ദേഹത്തിനാണ് സത്യവാങ്മൂലത്തിന്റെ കരട് സമര്‍പ്പിച്ചത്. അതിനാല്‍ മറ്റാര്‍ക്കും ഒന്നും പറയാനാകുമായിരുന്നില്ല. ഇന്റലിജന്‍സ് ബ്യൂറോയോടോ ആഭ്യന്തര സെക്രട്ടറിയോടോ അദ്ദേഹം ഒന്നും പറഞ്ഞുമില്ല – പിള്ള വ്യക്തമാക്കി.
രാഷ്ട്രീയകാരണങ്ങളാലാണ് ഇസ്രത്ത് ജഹാന്‍ കേസിലെ സത്യവാങ്മൂലം തിരുത്തിയതെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു. ആരാണ് ഇത് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും എന്തുകാരണാത്താലാണെന്നതുമാണ് മുഖ്യം. രാഷ്ട്രീയമാണ് ഇതില്‍ കളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജി.കെ പിള്ളയുടെ പിന്‍ഗാമിയായാണ് ആര്‍.കെ സിങ് ആഭ്യന്തര സെക്രട്ടറിയായത്.
അതിനിടെ ഇസ്രത് ജഹാനെ കൊലപ്പെടുത്തിയ ഏറ്റുമുട്ടല്‍ സംഭവത്തില്‍ ഗുജറാത്ത് പോലീസിനെതിരെയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. 2004ല്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന് ലഷ്‌കര്‍ ബന്ധമുണ്ടെന്ന് ഡേവിഡ് ഹെഡ്‌ലി അടുത്തിടെ മുംബൈ കോടതിയോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണയും സസ്‌പെന്‍ഷനും നേരിടുന്ന ഗുജറാത്ത് പോലീസുകാര്‍ക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍, ജസ്റ്റിസ് യു.യു. ലളിത് എന്നിവരുടെ ബെഞ്ചിന് മുമ്പാകെ അഡ്വ. എം.എല്‍. ശര്‍മയാണ് വിഷയം കൊണ്ടുവന്നത്. ഇസ്രത് ജഹാന് ലഷ്‌കര്‍ പ്രവര്‍ത്തകയായിരുന്നെന്ന് തെളിയിക്കുന്നതാണ് ഹെഡ്‌ലിയുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയ ശര്‍മ, ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.
സുപ്രീംകോടതിക്ക് മുമ്പാകെ യാഥാര്‍ഥ്യം മറച്ചുവെച്ച് തെറ്റായ സത്യവാങ്മൂലം ഫയല്‍ ചെയ്തതിന് അന്നത്തെ ആഭ്യന്തരമന്ത്രിക്കും സി.ബി.ഐ. ഡയറക്ടര്‍ക്കുമെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഗുജറാത്തിലെ അന്നത്തെ ഡി.ഐ.ജി. ഡി.ജി. വന്‍സാര ഉള്‍പ്പെടെയുള്ള പോലീസുകാര്‍ 2004ലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുംബൈ കോടതിയില്‍ വിചാരണനേരിടുകയാണ്.
Discussion about this post