2025 ആരംഭിക്കുമ്പോൾ, സൈബർ സുരക്ഷാ വിദഗ്ധർ ദശലക്ഷക്കണക്കിന് മൊബൈൽ, ലാപ്‌ടോപ്പ് ഉപയോക്താക്കൾക്ക് കർശനമായ മുന്നറിയിപ്പ് ആണ് നൽകുന്നത് . പൊതുവായതോ സാധാരണയായി ഉപയോഗിക്കുന്നതോ ആയ പാസ്‌വേഡുകളെ ആശ്രയിക്കുന്നവർക്ക് എട്ടിന്റെ പണി ഒരുപക്ഷെ കിട്ടിയേക്കാം . ഹാക്കർമാർക്കും സൈബർ കുറ്റവാളികൾക്കും ദുർബലമായ പാസ്‌വേഡുകൾ എളുപ്പത്തിൽ തകർക്കാൻ കഴിയും, ഇത് വ്യക്തിഗത ഡാറ്റ മോഷണത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
പ്രശസ്ത സൈബർ സുരക്ഷാ സ്ഥാപനമായ NordPass, ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുർബലവുമായ 20 പാസ്‌വേഡുകൾ എടുത്തുകാണിക്കുന്ന ഒരു വാർഷിക റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഡാർക്ക് വെബിൽ നിന്നുള്ള 2.5TB ഡാറ്റ വിശകലനം ചെയ്തതാണിത്
NordPass പറയുന്നത് അനുസരിച്ച്, ഈ കോമൺ പാസ്‌വേഡുകൾ നിമിഷങ്ങൾക്കുള്ളിൽ മനസിലാക്കാൻ കഴിയും. ഇത് ഉപഭോക്താക്കളുടെ വിലപ്പെട്ട വിവരങ്ങളെ അപകടത്തിലാക്കും.
ഏറ്റവും സാധാരണമായി കാണപ്പെടുന്നതും എളുപ്പം മനസിലാക്കാവുന്നതുമായ 20 പാസ്‌വേഡുകൾ ഇവയാണ്.
123456
password
lemonfish
111111
12345
12345678
123456789
admin
abcd1234
1qaz@WSX
qwerty
admin123
Admin@123
1234567
123123
Welcome
abc123
1234567890
india123
Password
“123456” ഏറ്റവും ദുർബലവും സാധാരണയായി ഉപയോഗിക്കുന്നതുമായ പാസ്‌വേഡായി പട്ടികയിൽ ഒന്നാമതെത്തി. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലോ ലാപ്‌ടോപ്പിലോ മറ്റ് ഉപകരണങ്ങളിലോ മുകളിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഏതെങ്കിലും പാസ്‌വേഡുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവ ഉടനടി മാറ്റാൻ തന്നെയാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്.
Discussion about this post