ബീജിംഗ്: തമിഴ് സൂപ്പർതാരം വിജയ് സേതുപതി നായകനായി എത്തിയ തമിഴ് ചിത്രമാണ് മഹാരാജ. കഴിഞ്ഞ വർഷം ജൂണിൽ തിയേറ്ററുകളിൽ റിലീസായ ചിത്രം നവംബറിൽ ചൈനീസ് തിയേറ്ററുകളിലും പ്രദർശനം ആരംഭിച്ചിരുന്നു. ഇപ്പോിതാ ചിത്രത്തെ കുറിച്ച് വളരെ നല്ല വാർത്തയാണ് പുറത്ത് വരുന്നത്. 91.55 കോടിയാണ് സിനിമ ഇതുവരെ ചൈനയിൽ നിന്ന് നേടിയിരിക്കുന്നത്. സിനിമ ഉടൻ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷ. ചൈനീസ് എംബസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈനയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മഹാരാജ മാറി.
ചൈനയിലെ സ്വീകാര്യത കാണിക്കുന്ന വീഡിയോകളും അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്. തിയേറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകർ പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്. ചിലരംഗങ്ങൾ കണ്ട് പലരും നിയന്ത്രണംവിട്ടാണ് കരയുന്നത്.
തമിഴിലെ ഭാഗ്യ സംവിധയകൻ എന്നറിയപ്പെടുന്ന നിഥിലൻ സ്വാമിനാഥന്റെ സംവിധാനത്തിൽ ഒരുങ്ങിയ സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് മഹാരാജ. അഭിരാമി, അരുൾ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
Discussion about this post