നിന്നിട്ഷം എന്നിഷ്ടം എന്ന സിനിമയിലെ ഗാന ചിത്രീകരണത്തിനിടെയുണ്ടായ ചില സംഭവങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്‌റഫ്. വെറും 16 ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയത്. ഏഴര ലക്ഷമാണ് ഇതിന് മുതൽ മുടക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഈ ചിത്രത്തിനെ കുറിച്ച് ഇന്നേവരെ പറയാത്ത ഒരു കാര്യം കൂടെയുണ്ട്. ഞാൻ ഒരിക്കാലും മറക്കാനാവാത്ത ഒരു അനുഭവമാണിത്. ഒരമ്മ ആ സിനിമയുടെ സമയത്ത് മകളുമായി എന്റെ റൂമിന്റെ മുൻപിൽ വന്നു. പതിനാറ് വയസ് തോന്നിക്കുന്ന പ്രായമായിരുന്നു കുട്ടിക്ക്. അഭിനയിക്കാൻ അവസരം ചോദിച്ചാണ് എത്തിയത്. മകളെ എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിപ്പിക്കണമെന്ന് ആ അമ്മ എന്നോട് അപേക്ഷിച്ചു. കുട്ടി ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ പഠിക്കുകയാണ് എന്നാണ് പറഞ്ഞത്. അവൾക്ക് അഭിനയിക്കാനാണ് താൽപര്യം. എന്ത് ചോദിച്ചാലും ആ അമ്മയ്ക്ക് അഭിനയിക്കണമെന്നാണ് പറയാനുള്ളത്. ഇതുകേട്ട് ഞാൻ ആ തള്ളയോട് കയർത്തു.
ഈ കുട്ടിയെ നിങ്ങൾ നശിപ്പിക്കാൻ കൊണ്ടുനടക്കുകയാണോ, അതിന്റെ പഠിത്തവും കളഞ്ഞ് ഭാവിയും തുലച്ചാലേ നിങ്ങൾക്ക് സമാധാനമാവുകയുള്ളോ എന്നും ഞാൻ ചോദിച്ചു . ഇത് കേട്ട് ആ അമ്മ നിന്നു കരഞ്ഞു . സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞ് മകൾ ഭയങ്കര ബഹളമാണ്. മുറിയടിച്ച് ഭക്ഷണം കഴിക്കാതിരിക്കുകയാണ്. എന്തെങ്കിലും കടും കൈചെയ്യുമോയെന്ന് ഭയന്ന് അവളുടെ അച്ഛൻ സമ്മതിച്ചതാണെന്ന് ആ അമ്മ പറഞ്ഞു.
സിനിമയിലഭിനയിക്കമണമെങ്കിൽ സംവിധായകന്റെയും ക്യാമറമാന്റെയുമൊക്കെ കൂടെ സഹകരിക്കണമെന്ന് ചിലരൊക്കെ പറയുന്നുണ്ടെന്നും പറഞ്ഞ് അമ്മ പൊട്ടി കരഞ്ഞു. ഇത് കേട്ട എനിക്ക് വിഷമമായി. ഞാൻ അന്ന് ആ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കി. മോൾ ഇപ്പോൾ അമ്മയും അച്ഛനും പറയുന്നത് കേൾക്കൂ. ഇപ്പോ പഠിക്കൂ. വിദ്യാഭ്യാസം കഴിഞ്ഞ് മോൾ വായോ അപ്പോൾ അഭിനയിക്കാം ഞാൻ ഉറപ്പ് നൽകി. എന്നോട് ഒരു പാട് നന്ദി പറഞ്ഞ് അമ്മയൃ അവിടെ നിന്ന് പോയി.
രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് മോഹൻലാൽ ഷൂട്ടിംങ്ങിന് വന്നപ്പോൾ ഈ കാര്യം എന്നോട്ട് ചോദിച്ചു. ഇത് ലാൽ എങ്ങനെ അറിഞ്ഞു എന്ന് ഞാൻ ചോദിച്ചു. ഇവിടെ വന്നപ്പോൾ പറഞ്ഞ് കേട്ടതാണ് എന്ന് മോഹൻ ലാൽ പറഞ്ഞു.
പക്ഷേ അവരെ ഇവിടെ നിന്ന് ആരോ അവരെ മറ്റൊരു ഷൂട്ടിംഗിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസം കഴിഞ്ഞാണ് അവർ തിരിച്ചു പോയതെന്നാണ് പറയുപ്പെടുന്നതെന്നും മോഹൻലാൽ എന്നോട് പറഞ്ഞു. ഇന്നേ വരെ ആ കുട്ടിയെ ഞാൻ സിനിമയിൽ കണ്ടിട്ടില്ല എന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു.
Discussion about this post