നിരവധി സ്റ്റാർട്ട് അപ്പുകളാണ് ഓരോ ദിവസവും കൂൺ പോലെ നമ്മുടെ ലോകത്ത് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇവയിൽ മിക്കവയും ഓരോ വ്യക്തിയൈയും അതിസമ്പന്നതയിലേക്കാണ് എത്തിക്കുന്നത്. ഇപ്പോഴിതാ തന്റെ സ്റ്റാർട്ട് അപ്പ് സ്ഥാപനം 975 മില്യൺ ഡോളറിന് അതായത് 8,366 കോടി രൂപയ്ക്ക് വിറ്റ ഒരു ടെക്കിയുടെ പോസ്റ്റ് ആണ് വൈറലാവുന്നത്.
വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോം ആയ ലൂമിന്റെ സഹസ്ഥാപകനും ഇന്ത്യൻ വംശജനുമായ വിനയ് ഹിരേമത്ത് ആണ് തന്റെ സ്റ്റാർട്ട് അപ്പ് കമ്പനി വിറ്റത്. ‘ഞാൻ അതിസമ്പന്നനാണ്. എന്റെ ജീവിതം എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല’ എന്നാണ് തന്റെ നീണ്ട ബ്ലോഗിൽ തലക്കെട്ടായി വിനയ് ഹിരേമത്ത് കുറിച്ചിരിക്കുന്നത്. കണക്കിൽ പെടാത്തത്ര സമ്പത്ത് തന്റെ കയ്യിൽ വന്നതിന് പിന്നാലെ അത് എന്ത് ചെയ്യണമെന്ന ആശങ്കകളാണ് ബ്ലോഗിൽ യുവാവ് പറയുന്നത്.
ഇനിയൊരിക്കലും പണത്തിന് വേണ്ടി ജോലി ചെയ്യില്ലെന്ന് താൻ തീരുമാനിച്ചതായും ഇക്കാര്യം മനസിലാക്കിയതിന് ശേഷം, താൻ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും വിനയ് പറയുന്നുണ്ട്. തനിക്ക് ഇപ്പോൾ അനന്തമായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ല. പുതിയ എന്തെങ്കിലും ചെയ്യണമെന്ന് കരുതി യാത്രകളൊരുപാട് നടത്തി. ഒറ്റക്കും കാമുകിക്കൊപ്പവും യാത്രകൾ നടത്തിയിരുന്നു. എന്നാൽ, രണ്ട് വർഷത്തെ പ്രണയം അവസാനിപ്പിച്ച് അവൾ പോയെന്നും വിനയ് ബ്ലോഗിൽ പറയുന്നു. പ്രണയം നഷ്ടപ്പെടാൻ കാരണം താൻ തന്നെയാണ്. ഈ ബ്ലോഗ് കാണുന്നുണ്ടെങ്കിൽ, എല്ലാപിന്തുണയ്ക്കും നന്ദിയെന്നും തന്റെ പോരായ്മകൾ മനസിലാക്കുന്നുവെന്നും യുവാവ് പറഞ്ഞു. തന്റെ പ്രവൃത്തികൾക്ക് അവൻ കാമുകിയോട് മാപ്പ് പറയുകയും ചെയ്തു.
നിലവിൽ വിനയ് ഹവായിയിൽ താമസിക്കുകയാണ്. അവിടെ ഫിസ്‌ക്‌സ് വിദ്യാർത്ഥിയാണ് വിനയ്. താൻ എന്തിനാണ് ഇത് പഠിക്കുന്നതെന്ന് തനിക്ക് വലിയ ധാരണയില്ലെന്നും എങ്കിലും നിലവിലെ തന്റെ അവസ്ഥ അംഗീകരിക്കുവാനും സന്തോഷം കണ്ടെത്താനുമാണ് താൻ പഠിക്കുന്നത്. തന്റെ ആദ്യത്തെ തത്വങ്ങളുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിനാണ് ഈ പഠനം. അങ്ങനെയാണെങ്കിൽ, യഥാർത്ഥ കാര്യങ്ങൾ നിർമിക്കുന്ന ഒരു കമ്പനി ആരംഭിക്കുന്നതിലെ ശുഭാപ്തി വശ്വാസം കൂടി പങ്കുവച്ചുകൊണ്ടാണ് വിനയ് ബ്ലോഗ് അവസാനിപ്പിക്കുന്നത്.









Discussion about this post