ജമ്മു കശ്മീരിലെ കഠിന മായ മഞ്ഞുവീഴ്ചയ്ക്കിടയിലും ശ്രീ മാതാ വൈഷ്ണോ ദേവി കട്ര – ശ്രീനഗർ റൂട്ടിലൂടെ വന്ദേ ഭാരത് എക്സ്പ്രസ്സ് വിജയകരമായി യാത്രപൂർത്തിയാക്കി. കശ്മീരിന്റെ റെയിൽവേ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
കനത്ത മഞ്ഞുവീഴ്ച കാരണം ഹൈവേകളും വിമാന സർവീസുകളും തടസ്സപ്പെട്ടപ്പോഴും വന്ദേ ഭാരത് തടസ്സമില്ലാതെ കുതിച്ചു. ഇത് ഇന്ത്യൻ റെയിൽവേയുടെ ഏത് കാലാവസ്ഥയെയും അതിജീവിക്കാനുള്ള ശേഷി തെളിയിക്കുന്നു. മഞ്ഞിനെ പ്രതിരോധിക്കാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ട്രെയിനിൽ ഒരുക്കിയിരുന്നു.
ട്രാക്കുകളിൽ മഞ്ഞ് അടിഞ്ഞുകൂടാതിരിക്കാൻ 24 മണിക്കൂറും നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ റെയിൽവേ ഉറപ്പാക്കുന്നുണ്ട്.
കശ്മീർ താഴ്വരയിലേക്കുള്ള സ്ഥിരമായ യാത്രാസൗകര്യം ടൂറിസം മേഖലയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വലിയ കരുത്ത് പകരും.
മഞ്ഞിൽ പുതഞ്ഞ താഴ്വരയിലൂടെയുള്ള വന്ദേ ഭാരതിന്റെ യാത്ര യാത്രക്കാർക്ക് അതിമനോഹരമായ ഒരു കാഴ്ചയാണ് സമ്മാനിച്ചത്. ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ ഒരു നിമിഷമാണ്.









Discussion about this post