ന്യൂഡൽഹി: നേപ്പാൾ അതിർത്തിക്കടുത്തുള്ള ടിബറ്റിൽ ഇന്ന് റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.ഡൽഹി-എൻസിആറിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
പട്ന ഉൾപ്പെടെ ബീഹാറിലെ പല പ്രദേശങ്ങളിലും വടക്കൻ ബീഹാറിലെ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ കണക്കനുസരിച്ച് നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള സിസാങ്ങിൽ രാവിലെ 6:35 നാണ് ഭൂചലനം ഉണ്ടായത്.ഭൂചലനത്തെ തുടർന്ന് വസ്തുവകകൾക്ക് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post