വീട് വൃത്തിയാക്കുന്നതില്‍ അത്ഭുതകമായ സേവനമാണ് റോബട് വാക്വം ക്ലീനറുകള്‍ ചെയ്യുന്നത്. വീടിനകം മുഴുവന്‍ ഓടി നടന്ന് വൃത്തിയാക്കുന്ന ഇവയ്ക്ക് ഇപ്പോള്‍ ഒരു പുതിയ മാറ്റം കൂടി വന്നിരിക്കുകയാണ്. ചൈനീസ് കമ്പനിയായ റോബോറോകാണ് ഈ പുത്തന്‍ റോബോ വാക്വം ക്ലീനര്‍ അവതരിപ്പിച്ചിരിക്കുന്നത്. വഴിയില്‍കിടക്കുന്ന വസ്തുക്കള്‍ കൂടി എടുത്തുമാറ്റുന്ന റോബട്ടിക് കൈയ്യാണ് ഇതിന്റെ പ്രത്യേകത. ഫോള്‍ഡബ്ള്‍ ആയാണ് ഈ കൈകള്‍ വാക്വം ക്ലീനര്‍ അവതരിപ്പിക്കപ്പെടുന്നത്.
ഇത് സഞ്ചരിക്കുന്ന വഴികളില്‍ ഒരു തടസം നേരിട്ടാല്‍ കൈകള്‍ ഉപയോഗിച്ച് തടസ്സമായിരിക്കുന്ന വസ്തുക്കളെ വഴിയില്‍നിന്ന് തന്നെ നീക്കം ചെയ്യുന്നു. സോക്‌സുകളും തൂവാലകളും, ടിഷ്യുപേപ്പറുകളും പോലെയുള്ള ഏകദേശം 300 ഗ്രാം വരെയുള്ള ചെറിയ വസ്തുക്കളെല്ലാം ഇതിന് അനായാസം നീക്കം ചെയ്യാന്‍ കഴിയും.
പാതയിലുള്ളവയെ വെറുതെ നീക്കുകയല്ല, ആപ് വഴി പ്രോഗ്രം ചെയ്ത് അവയെ വേസ്റ്റ് ബാസ്‌കറ്റില്‍ നിക്ഷേപിക്കുകയും ചെയ്യാം. പരമ്പരാഗത ലേസര്‍ ഡിസ്റ്റന്‍സ് സെന്‍സറിന് മുകളില്‍, ആര്‍ജിബി ക്യാമറകള്‍ക്കൊപ്പം പുതിയ ഡ്യുവല്‍-ലൈറ്റ് 3D ടൈം-ഓഫ്-ഫ്‌ലൈറ്റ് (ToF) സെന്‍സറും ഈ ഉപകരണം അവതരിപ്പിക്കുന്നു.
സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങള്‍ സംയോജിപ്പിച്ച് മെഷീന്‍ ലേണിങ് ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നതിലൂടെ , ഉപകരണത്തിന് 108 തടസ്സങ്ങള്‍ വരെ കണ്ടെത്താനാകും, റോബോറോക്ക് സരോസ് Z70 യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വാങ്ങുന്നവര്‍ക്കായി 2025 ഫെബ്രുവരിയില്‍ ലഭ്യമാകും.
Discussion about this post