തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹെയര്‍ കട്ടിംഗ് സലൂണുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും നിന്നുമുള്ള മുടി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് .
സംസ്‌കരണ പ്ലാന്റുകളുണ്ടെന്നും കൃത്യമായി പ്രവര്‍ത്തനം നടത്തുന്നുവെന്നും പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡും ശുചിത്വ മിഷനും നേരിട്ട് വിലയിരുത്തിയാണ് ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഇത്തരം ഏജന്‍സികള്‍ക്ക് മുടി മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കി മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സലൂണ്‍ വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കൂ.
മുടി മാലിന്യത്തിനൊപ്പം ബ്ലേഡ്, പ്ലാസ്റ്റിക്, ഏപ്രണ്‍, കോട്ടണ്‍, ടിഷ്യൂ തുടങ്ങിയ മാലിന്യവും ഇതേ ഏജന്‍സികള്‍ തന്നെ ഷോപ്പുകളില്‍ നിന്ന് ശേഖരിക്കും. കടകളിലെ എല്ലാ അജൈവ മാലിന്യവും ഏജന്‍സികള്‍ വഴി ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം, ഹരിതകര്‍മ്മ സേനയുടെ യൂസര്‍ ഫീസില്‍ നിന്ന് ഇത്തരം കടകളെ ഒഴിവാക്കും
അതേസമയം ഭക്ഷണ മാലിന്യം, സാനിറ്ററി മാലിന്യം എന്നിവ ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ ഹരിതകര്‍മ്മ സേനയ്ക്ക് പണം നല്‍കണമെന്നും യോഗത്തില്‍ ധാരണയായി. നിലവില്‍ ഏജന്‍സികളുടെ ഫീസ് നിരക്കുകള്‍ ഉയര്‍ന്നതാണെന്ന സംഘടനകളുടെ പരാതി പരിശോധിക്കാനും ധാരണയായി.
മാലിന്യത്തിന്റെ അളവ് കണക്കാക്കി ഫീസ് ഘടന നിശ്ചയിച്ചുനല്‍കും. സംസ്ഥാനത്ത് ലൈസന്‍സുള്ള 27,690 സ്ഥാപനങ്ങളില്‍ എണ്ണായിരത്തോളം എണ്ണം മാത്രമാണ് നിലവില്‍ ശാസ്ത്രീയമായ സംസ്‌കരണത്തിന് മാലിന്യം കൈമാറുന്നുള്ളൂ. എല്ലാ സ്ഥാപനങ്ങളെയും ഈ പരിധിയില്‍ എത്തിക്കാന്‍ സംഘടനകളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
Discussion about this post