ന്യൂഡൽഹി: ഒരു പൊതു പ്രവർത്തകൻ ആകുമ്പോൾ, പൊതുജീവിതത്തിൽ നമ്മെ പലരും ആക്രമിക്കും, അതിനെ എങ്ങനെ നേരിടണം എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് ആതിഥേയത്വം വഹിച്ച ‘പീപ്പിൾ ബൈ ഡബ്ല്യുടിഎഫ്’ എന്ന പോഡ്‌കാസ്റ്റിലൂടെയാണ് പൊതുജീവിതത്തിൽ നേരിടുന്ന അധിക്ഷേപങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്.
രാഷ്ട്രീയ രംഗത്ത് നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു, “അവർ എന്നെ അധിക്ഷേപിക്കുകയാണെങ്കിൽ കുഴപ്പമില്ല”. പക്ഷെ , അധിക്ഷേപത്തിന്റെ അടിസ്ഥാനം സത്യമായിരിക്കണമെന്നും “ഹൃദയത്തിൽ തിന്മ” ഉണ്ടാകരുത് പ്രധാനമന്ത്രി പറഞ്ഞു.
പൊതുജീവിതത്തിൽ സംവേദനക്ഷമതയുടെ ആവശ്യകതയെക്കുറിച്ച് മോദി പറഞ്ഞു, “ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘർഷം നിലനിൽക്കുന്നു. എന്നിരുന്നാലും, രാഷ്ട്രീയത്തിൽ, നിങ്ങൾ സേവനബോധത്തോടെ വെല്ലുവിളികളെ സമീപിക്കണം. സംവേദനക്ഷമതയില്ലാതെ ഒരാൾക്ക് ആളുകളെ ഫലപ്രദമായി സഹായിക്കാൻ കഴിയില്ല.”
Discussion about this post