കോഴിക്കോട്: ജില്ലയിലെ ഇന്ന് പെട്രോൾ പമ്പ് സമരം. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം.
വൈകീട്ട് 4 മണി മുതൽ 6 മണിവരെയാണ് പെട്രോൾ പമ്പുകൾ അടച്ചിടുക. ഇന്ന് ഉച്ചയോടെയായിരുന്നു സമരം സംബന്ധിച്ച് തീരുമാനം എടുത്തത്. ഇന്ന് രാവിലെ എലത്തൂരിലെ പെട്രോളിയം പ്ലാന്റിൽ നിന്നും ഡീലർമാർക്ക് പെട്രോളിയം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവർമാരാണ് നേതാക്കളെ കയ്യേറ്റം ചെയ്തത്. കഴിഞ്ഞ ഏതാനും നാളുകളായി നേതാക്കളും ഡ്രൈവർമാരും തമ്മിൽ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് കയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി ഡീലേഴ്‌സ് അസോസിയേഷൻ രംഗത്ത് എത്തിയത്.
സാധാരണയായി ഡ്രൈവർമാർക്ക് 300 രൂപ ചായക്കാശ് ഇനത്തിൽ ഡീലേഴ്‌സ് അസോസിയേഷൻ നേതാക്കൾ നൽകാറുണ്ട്. ഇത് ഉയർത്തണം എന്ന ആവശ്യം ലോറി ഡ്രൈവർമാർ ഉയർത്തിയിരുന്നു. എന്നാൽ പറ്റില്ലെന്ന നിലപാടിൽ ആയിരുന്നു ഡീലേഴ്‌സ് അസോസിയേഷൻ നേതാക്കൾ. ഇതിനിടെ ഇന്ന് എലത്തൂർ എച്ച്പിസിഎലിൽ ചർച്ച നടന്നു. ഇതിനിടെയാണ് കയ്യേറ്റം ചെയ്തതായുള്ള പരാതി ഉയർന്നുവന്നത്.
Discussion about this post