നീലത്താമര എന്ന ഒരൊറ്റ ചിത്രം മതി മലയാളികൾക്ക് അർച്ചന കവിയെന്ന നടിയെ ഓർത്തിരിക്കാൻ. കുഞ്ഞിമാളുവെന്ന കഥാപാത്രമായി താരം അക്ഷരാർത്ഥത്തിൽ സിനിമയിൽ നിറഞ്ഞാടുകയായിരുന്നു. പിന്നീട് വിവിധഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർക്ക് അർച്ചന എന്നും പഴയ കുഞ്ഞിമാളുവാണ്.
കഴിഞ്ഞ പത്ത് വർഷമായി അഭിനയത്തിൽ ഒട്ടും സജീവമല്ലാതിരുന്ന താരം ഇടയ്ക്ക് ഒരു സീരിയിലിലാണ് മുഖം കാണിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേശം ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റിയിലൂടെ തിരിച്ചുവരവ് നടത്തി.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ, തന്റെ ആദ്യ ചിത്രത്തിന്റെ ലൊക്കേഷൻ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിംഗ് ഉണ്ടായിരുന്നുവെന്ന് അർച്ചന വെളിപ്പെടുത്തി. നിലത്ത് ഇരിക്കാൻ പോലും തന്നോട് ആളുകൾ പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നീലത്താമര ചെയ്യുന്ന സമയത്ത് തനിക്ക് എംടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാൻ ആ അറിവില്ലായ്മ സഹായിച്ചു, സ്‌കൂളിൽ നിന്ന് നാടകം ചെയ്യാൻ പോകും പോലെയാണ് സെറ്റിൽ ചെന്നത്. എംടിസാർ വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയിരുന്നത്യ സാറിനോട് മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ താൻ ഡൽഹിയിൽ നിന്നാണെന്നും തനിക്ക് ഇംഗ്ലീഷാണ് കൂടുതൽ വ്യക്തമാവുകയെന്നും മനസിലാക്കിയ അദ്ദേഹം ഇംഗ്ലീഷിൽ സംസാരിച്ചെന്നും താരം വ്യക്തമാക്കി.
പുതുമുറം ആയതിനാൽ സെറ്റിൽ ചെറിയ രീതിയിൽ ബുള്ളിയിംഗ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ, നിലത്തിരുന്നാൽ മതി എന്നെല്ലാം ഒരാൾ വന്ന് പറഞ്ഞു. ചെറിയ റാഗിംഗ് പോലെ,ഒരു ദിവസം എംടി സാർ ഒന്നിച്ചിരുന്ന് കഴിക്കാൻ എന്നെ വിളിച്ചു. അപ്പോൾ നേരത്തെ പരിസഹിച്ച ആൾ വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാൻ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന്നറിയില്ല. അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ട് ചോറ് ഉരുളയാക്കി കഴിച്ച് തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നിയെന്ന്് അർച്ചന കവി പറഞ്ഞത്.
Leave a Comment