കോഴിക്കോട്: പോക്സോ കേസിൽ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഇതേ തുടർന്ന് കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും. നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കോഴിക്കോട് കസബ പോലീസാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.
കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി. പോലീസ് കേസ് എടുത്തതിന് പിന്നാലെ അറസ്റ്റിൽ നിന്നും രക്ഷനേടാൻ കീഴ്ക്കോടതിയെ മുൻകൂർ ജാമ്യാപേക്ഷയുമായി സമീപിക്കുകയായിരുന്നു. എന്നാൽ കോടതി അപേക്ഷ തള്ളി. ഇതോടെ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കുടുംബ തർക്കങ്ങൾ മുതലെടുത്ത് മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നാല് വയസ്സുകാരിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർന്ന് പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.
Discussion about this post