പ്രയാഗ്‌രാജ് : വളരെ പ്രത്യേകതയുള്ള ഒരു സവിശേഷ ആത്മീയ ഉത്സവമാണ് 12 വർഷത്തിലൊരിക്കൽ വരുന്ന കുംഭമേള. ഹിന്ദു സംസ്കാരത്തിൽ അപൂർവമായ ഒരു സന്ദർഭവും ആണിത്. എന്നാൽ 144 വർഷങ്ങൾക്ക് ശേഷം നടക്കുന്ന മഹാകുംഭമേളയാണ് ഇത്തവണത്തെ എന്നതിനാൽ ഈ വർഷത്തെ മഹാകുംഭമേളയ്ക്ക് വലിയ പ്രേത്യേകതയാണുള്ളത്. ചന്ദ്രൻ, സൂര്യൻ, വ്യാഴം എന്നിവ അന്തരീക്ഷത്തിൽ പ്രേത്യേക ഘടനയിൽ വരുന്നതോടെയാണ് പന്ത്രണ്ടാമത്തെ മഹാ കുംഭമേള നടക്കുന്നത്.
എന്നാൽ അതിന്റെ ഗാംഭീര്യവും സംഘടിപ്പിക്കപ്പെടുന്ന വ്യാപ്തിയും കണക്കിലെടുത്ത്, ഈ മഹാ-മത പരിപാടി അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നും ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
പ്രശസ്ത മാധ്യമമായ ഗാർഡിയൻ ഇതിനെ ‘ഉത്സവങ്ങളുടെ ഉത്സവം’ എന്നാണ് വിശേഷിപ്പിച്ചത്
“സാധുക്കൾ, പുണ്യപുരുഷന്മാർ, സന്യാസിമാർ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ എന്നിവർ ഉൾപ്പെടുന്ന ഒരു വലിയ ജനസഞ്ചയം ആണ് ഇവിടെ ഉള്ളത്. അതുകൊണ്ട് തന്നെ ഇത് ഉത്സവങ്ങളുടെ ഉത്സവമാണ് മഹാകുംഭമേളയെക്കുറിച്ചുള്ള കവറേജിൽ, ഗാർഡിയൻ പത്രം പറഞ്ഞു.
മഹാകുംഭമേളയുടെ മഹത്തായ വ്യാപ്തിയെ സിഎൻഎൻ വിവരിക്കുന്നത് ഇങ്ങനെയാണ്.
“ഏകദേശം 160,000 ടെന്റുകൾ, 150,000 ടോയ്‌ലറ്റുകൾ, 776 മൈൽ (1,249 കിലോമീറ്റർ) കുടിവെള്ള പൈപ്പ്‌ലൈൻ എന്നിവ 4,000 ഹെക്ടർ വിസ്തൃതിയുള്ള ഒരു താൽക്കാലിക ടെന്റ് സിറ്റിയിൽ സ്ഥാപിച്ചിട്ടുണ്ട്, ഏകദേശം 7,500 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പം വരും ഇത്. ഉത്സവത്തിന്റെ വ്യാപ്തിയെക്കുറിച്ച് സിഎൻഎൻ വിശദീകരിക്കുന്നു.
“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 2,700-ലധികം സുരക്ഷാ ക്യാമറകൾ നഗരത്തിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട് , പ്രധാന സ്ഥലങ്ങളിൽ നൂറുകണക്കിന് വിദഗ്ധരുടെ നിരീക്ഷണവും കേന്ദ്ര സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
മഹാകുംഭമേളയുടെ വ്യാപ്തി അത്ഭുതകരമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “ഈ വർഷം, ഏകദേശം 6 ദശലക്ഷം നിവാസികൾ താമസിക്കുന്ന നഗരം 300 മുതൽ 400 ദശലക്ഷം ആളുകൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്” എന്ന് അവർ കൂട്ടിച്ചേർത്തു.
ആത്മീയമായ ഒരു മഹാസംഭവം എന്നതിലുപരി പാലാഴി മഥനവുമായി ബന്ധപ്പെട്ട മഹാ കുംഭ മേള, ഇന്ത്യൻ സർക്കാരിന്റെയും യോഗി ആദിത്യനാഥിന്റെയും സംഘാടന മികവിന്റെ വ്യാപ്തി ലോകത്തിന് മുമ്പിൽ വിളിച്ചോതുന്ന ഒരു അവസരമായി മാറിയിരിക്കുകയാണ്. ഒരു ഭാരതീയനും അഭിമാനിക്കാവുന്ന ഒരു സംഭവം തന്നെയായി മഹാ കുംഭമേള ഇതിനോടകം മാറിയിട്ടുണ്ട്.
Discussion about this post