Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

by Brave India Desk
Apr 17, 2026, 10:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ പ്രതിപക്ഷത്തെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വിഘടിപ്പിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് വിചാരിക്കേണ്ടെന്നും അതിന് ശ്രമിച്ചാൽ കോൺഗ്രസ് നേതാക്കളുടെ തല നരയ്ക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നും അമിത് ഷാ പരിഹസിച്ചു. 2029-ഓടെ രാജ്യത്ത് വനിതാ സംവരണം യാഥാർത്ഥ്യമാക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമാണെന്നും അതിനായുള്ള ചുവടുവെപ്പുകളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

മണ്ഡല പുനർനിർണ്ണയത്തെ (Delimitation) എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. “ഒരാൾക്ക് ഒരു വോട്ട്, ഒരു മൂല്യം” എന്ന ജനാധിപത്യ തത്വം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിൽ ചില മണ്ഡലങ്ങളിൽ 48 ലക്ഷം വരെ ജനസംഖ്യയുണ്ട്. ഒരു എംപിക്ക് ഇത്രയും വലിയ ജനവിഭാഗത്തെ ഉൾക്കൊള്ളാൻ കഴിയില്ല. 20 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 127 മണ്ഡലങ്ങൾ രാജ്യത്തുണ്ട്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മണ്ഡല പുനർനിർണ്ണയം അനിവാര്യമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് മരവിപ്പിച്ച ഈ പ്രക്രിയ ഇപ്പോൾ പുനരാരംഭിക്കേണ്ടത് അത്യാവശ്യമാണെന്നും ഷാ ചൂണ്ടിക്കാട്ടി.

Stories you may like

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

തെക്കൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുതിയ പാർലമെന്റിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കും. കേരളത്തിലെ സീറ്റുകൾ 20-ൽ നിന്ന് 30 ആയി ഉയരുമെന്നും എന്നാൽ സഭയിലെ സംസ്ഥാനങ്ങളുടെ അനുപാതത്തിൽ മാറ്റം വരില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. വനിതാ സംവരണത്തെ എതിർക്കുന്നവർ യഥാർത്ഥത്തിൽ എസ്‌സി/എസ്ടി സംവരണത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സഭയിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലുകളെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധി സഭയുടെ സമയം പാഴാക്കുകയാണെന്നും പാർലമെന്റിന് ഒരു ശല്യമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ എങ്ങനെ മാന്യമായി പെരുമാറണമെന്ന് രാഹുൽ സ്വന്തം സഹോദരി പ്രിയങ്ക ഗാന്ധിയിൽ നിന്നെങ്കിലും പഠിക്കണമെന്നും ഷാ ഉപദേശിച്ചു. ജാതി സെൻസസ് കാര്യത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും മന്ത്രിസഭയുടെ ആലോചനകൾക്ക് ശേഷം വരാനിരിക്കുന്ന സെൻസസിൽ ജാതിയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു. 2029-ലെ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൃത്യമായ പ്രാതിനിധ്യം നൽകാൻ ബില്ലിന് പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: amith shaAmit Shah
Share
Tweet
Send
Share

Latest stories from this section

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

Latest News

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies