മുംബൈ: പുരുഷ സീനിയർ ക്രിക്കറ്റ് ടീമിൽ അച്ചടക്കവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നയം കൊണ്ടുവന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) . എല്ലാ കളിക്കാർക്കും നിർബന്ധിത ആഭ്യന്തര ക്രിക്കറ്റ്, കുടുംബാംഗങ്ങൾക്ക് ടൂറുകളിൽ നിയന്ത്രണം എന്നിവ ഉൾപ്പെടുന്ന 10 പോയിന്റ് നിബന്ധനാ ലിസ്റ്റ് ബിസിസിഐ പുറത്തിറക്കി.
2024-25 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ കനത്ത തോൽവിക്കും ന്യൂസിലൻഡിനോട് സ്വന്തം നാട്ടിൽ 3-0 ന് ടെസ്റ്റ് പരമ്പര തോറ്റതിനും ശേഷം, ഇന്ത്യൻ ക്രിക്കറ്റ് ടീം വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത് .
2024-25 സീസണിലെ രഞ്ജി ട്രോഫിയുടെ വരാനിരിക്കുന്ന രണ്ടാം പകുതിയിൽ പങ്കെടുക്കാൻ മുതിർന്ന ക്രിക്കറ്റ് താരങ്ങൾ ഇതിനകം തന്നെ അവരുടെ സംസ്ഥാന ടീമുകളിൽ ചേർന്നിട്ടുണ്ട്, ഇപ്പോൾ ബിസിസിഐയുടെ പുതിയ നയം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കർശനമായ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലോ ടൂറിലോ വ്യക്തിഗത ഫോട്ടോ ഷൂട്ടുകൾ ഇനിമുതൽ ഉണ്ടാകില്ല . ഒരു കളിക്കാരന് ടീമിനോടുള്ള പൂർണ്ണ ശ്രദ്ധയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ വേണ്ടിയാണിത് . എന്നാൽ എല്ലാ കളിക്കാരും ബിസിസിഐയുടെ ഔദ്യോഗിക ഷൂട്ടിംഗിലും ചടങ്ങുകളിലും പങ്കെടുക്കണമെന്ന് ബോർഡ് കൂട്ടിച്ചേർത്തു.
മത്സരങ്ങൾക്കും പരിശീലന സെഷനുകൾക്കുമായി കുടുംബങ്ങളോടൊപ്പം വെവ്വേറെ യാത്ര ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുമെന്ന് ബിസിസിഐ കൂട്ടിച്ചേർത്തു, എന്നാൽ കളിക്കാരന്റെ അഭ്യർത്ഥനയ്ക്ക് മുഖ്യ പരിശീലകനും സെലക്ഷൻ കമ്മിറ്റി ചെയർമാനും മുൻകൂട്ടി അംഗീകാരം നൽകിയിട്ടുണ്ടെങ്കിൽ ആനുകൂല്യം നൽകുമെന്നും ബി സി സി ഐ കൂട്ടിച്ചേർത്തു.
Discussion about this post