ഡല്‍ഹി: ആരോടും തനിക്ക് വിദ്വേഷമില്ലെന്നും പകരംവീട്ടാനില്ലെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍. എ.ബി.വി.പിയെ ശത്രുക്കളായല്ല, രാഷ്ട്രീയ എതിരാളികളായാണ് കാണുന്നതെന്നും കനയ് പറഞ്ഞു. ജയില്‍ മോചിതനായ ശേഷം ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു കനയ്യ. പുറത്തുള്ള എ.ബി.വി.പിക്കാരെ അപേക്ഷിച്ച് കാമ്പസിലെ പ്രവര്‍ത്തകര്‍ അല്‍പംകൂടി യുക്തിയുള്ളവരാണെന്നും അഭിപ്രായപ്പെട്ടു.
ജെ.എന്‍.യുവിനെതിരായ വേട്ട ആസൂത്രിതമാണെന്നും ഒക്യുപൈ യു.ജി.സി സമരവും രോഹിതിന് നീതിതേടിയുള്ള സമരവും അട്ടിമറിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും കനയ്യ ആരോപിച്ചു. ജനവിരുദ്ധസര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്കെതിരെ പറഞ്ഞാല്‍ അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജ വിഡിയോ സൃഷ്ടിക്കും, നിങ്ങളുടെ ഹോസ്റ്റല്‍വളപ്പില്‍ വന്ന് ഉറയെണ്ണും.
ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്നല്ല ഇന്ത്യയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു കനയ്യയുടെ വാക്കുകള്‍. ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത് തുടങ്ങി കര്‍ശനമായി നിര്‍ദ്ദേശങ്ങളോടെയാണ് ഹൈക്കോടതി കനയ്യകുമാറിന് ജാമ്യം അനുവദിച്ചിരുന്നത്.
പ്രസംഗത്തെ പ്രശംസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദേശങ്ങളയച്ചു.
ജനുവരി 9, 11 തീയതികളില്‍ ജെ.എന്‍.യുവില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്?സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുകയും രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്
Discussion about this post