ന്യൂഡൽഹി: ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തെ പിന്തുണച്ച് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത് “ഹിന്ദുക്കൾക്കെതിരായ തുറന്ന യുദ്ധത്തിന്റെ” പ്രഖ്യാപനമാണെന്ന് തുറന്നടിച്ച് ബി ജെ പി . ഇപ്പോൾ കോൺഗ്രസ് “പുതിയ മുസ്ലീം ലീഗ്” ആയിരിക്കുകയാണെന്നും ബിജെപി വെള്ളിയാഴ്ച തുറന്നടിച്ചു.
മുൻകാലഘട്ടങ്ങളിൽ ഹിന്ദുക്കളോട് ചെയ്തിരിക്കുന്ന അനീതികൾ പരിഹരിക്കുന്നതിനുള്ള നിയമപരമായ നീങ്ങാനുള്ള ഹിന്ദുക്കളുടെ മൗലിക ഭരണഘടനാപരമായ അവകാശം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ‘മതേതരത്വം സംരക്ഷിക്കുക’ എന്ന വ്യാജേന 1991 ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ തള്ളണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ,” ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ എക്‌സിൽ പറഞ്ഞു.
ആർട്ടിക്കിൾ 14 (നിയമത്തിന് മുന്നിൽ തുല്യതയും തുല്യ സംരക്ഷണവും), ആർട്ടിക്കിൾ 15 (മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കൽ), ആർട്ടിക്കിൾ 25 (ഒരാളുടെ മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള അവകാശം), ആർട്ടിക്കിൾ 26 (ഒരു സമൂഹത്തിന് അവരുടെ മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം), ആർട്ടിക്കിൾ 29 (പൗരന്മാരുടെ സാംസ്കാരിക അവകാശങ്ങളുടെ സംരക്ഷണം) എന്നീ പരാമർശിച്ചു ഉപയോഗിച്ച് കൊണ്ടാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.
പല പ്രദേശങ്ങളിലും ക്ഷേത്രങ്ങൾ തകർത്ത് പള്ളികൾ നിർമ്മിച്ചതോ കയ്യേറ്റം നടന്നതോ ആയ സ്ഥലങ്ങളിൽ സർവെകൾക്ക് കോടതി നിർദ്ദേശം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിരവധി നിയമലംഘനങ്ങൾ പുറത്തു വന്നിരുന്നു. ഈ നടപടികൾക്ക് തടയിടുക എന്നതാണ് കോൺഗ്രസിന്റെ ഈ നീക്കത്തിന് പിന്നിൽ എന്നാണ് കരുതപ്പെടുന്നത്.
Discussion about this post