തൃശ്ശൂർ : തൃശ്ശൂർ ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരിയിൽ വച്ചാണ് അപകടമുണ്ടായത്. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. എന്നാൽ മൂന്ന് പേരെ ട്രെയിൻ തട്ടിയതായാണ് ലോക്കോ പൈലറ്റ് അറിയിക്കുന്നത്.
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് തട്ടിയാണ് രവി മരിച്ചത്. ചെറുതുരുത്തിയിൽ വച്ച് ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു എന്ന് ലോക്കോ പൈലറ്റ് നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് തിരച്ചിൽ നടത്തിയത്. എന്നാൽ കിലോമീറ്ററുകളോളം തിരഞ്ഞിട്ടും ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്.
ഒടുവിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് ഒരാൾ മാത്രമാണ് മരിച്ചതെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. മരിച്ച രവി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. റെയിൽവേ ട്രാക്കിന് സമീപം ഓട്ടോറിക്ഷ നിർത്തി ഇയാൾ ട്രാക്കിലേക്ക് നടന്നു പോവുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post