ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാറിനെതിരേ പരിഹാസവുമായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ജയിലില്‍നിന്നു പുറത്തിറങ്ങിയശേഷം കനയ്യയ്ക്ക് ആവശ്യത്തിലധികം മാധ്യമശ്രദ്ധ ലഭിക്കുന്നുണ്ടെന്നും ഇപ്പോള്‍ അദ്ദേഹത്തിന് വേണമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാമെന്നും വെങ്കയ്യ പറഞ്ഞു.
കനയ്യ കുമാര്‍ ഇനി പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. കനയ്യ ഉള്‍പ്പെടെയുളളവര്‍ പഠിക്കുന്നത് കേന്ദ്രസര്വ്വകലാശാലയിലാണ്. പൊതുജനങ്ങളുടെ പണം കൊണ്ടാണ് ഈ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനോട് നീതി പുലര്‍ത്തണമെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് മാത്രമാണുള്ളതെന്നും വെങ്കയ്യ പരിഹസിച്ചു. ഇതിനാല്‍ തന്നെ കനയ്യ ഉടന്‍ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങാനും നായിഡു ആവശ്യപ്പെട്ടു. സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് നേതാവാണ് കനയ്യകുമാര്‍.
രാജ്യദോഹക്കുറ്റമാരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത കനയ്യകുമാര്‍ ഇന്നലെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഡല്‍ഹി ഹൈക്കോടതിയാണ് കനയ്യയ്ക്ക് ആറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
Discussion about this post