ഗാന്ധിനഗർ : 2024ൽ അംബാനി കല്യാണം ആയിരുന്നു ഇന്ത്യയിൽ ഏറ്റവും വലിയ ചർച്ചാവിഷയം ആയിരുന്നത്. 5000 കോടി രൂപ ചിലവഴിച്ച് വലിയ ആർഭാട പൂർവ്വമാണ് അംബാനി വിവാഹം നടന്നത്. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ രണ്ടാമത്തെ മകൻ അനന്ത് അംബാനിയുടെ ഈ വിവാഹമാമാങ്കത്തെ മറികടക്കാൻ സാധ്യതയുള്ള മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ ഇന്ത്യ.
ഗൗതം അദാനിയുടെ ഇളയ മകന്റെ വിവാഹമാണ് അംബാനി വിവാഹത്തെ കടത്തിവെട്ടുന്ന രീതിയിൽ ആകുമെന്ന് പറയപ്പെടുന്നത്. ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയും വജ്രവ്യാപാരി ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ ഷായും അടുത്തമാസമാണ് വിവാഹിതരാകുന്നത്. 2023 മാർച്ചിൽ ഇവരുടെ വിവാഹനിശ്ചയം നടന്നിരുന്നു. 2025 ഫെബ്രുവരി 7 നാണ് രാജൻ കാത്തിരിക്കുന്ന ആ വിവാഹം ഉണ്ടാവുക.
അനന്ത് അംബാനി വിവാഹത്തിന് പോപ്താരങ്ങളായ റിഹാനയും ജസ്റ്റിൻ ബീബറും എല്ലാമാണ് പ്രകടനങ്ങൾ കാഴ്ചവെച്ചത്. എന്നാൽ അദാനി വിവാഹത്തിൽ സാക്ഷാൽ ടെയ്‌ലർ സ്വിഫ്റ്റ് തന്നെ പങ്കെടുക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ മാനേജർമാർ അദാനിയുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post