ഗാന്ധിനഗർ : അമേരിക്കയിൽ രണ്ടാം തവണ പ്രസിഡണ്ടായി അധികാരത്തിലേറിയ ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ രൂപത്തിൽ വജ്രം നിർമ്മിച്ചിരിക്കുകയാണ് സൂറത്തിലെ വജ്ര വ്യാപാരി. സൂറത്ത് ആസ്ഥാനമായുള്ള ഗ്രീൻലാബ് ഡയമണ്ട്‌സ് എന്ന സ്ഥാപനമാണ് ട്രംപിന്റെ മുഖത്തിന്റെ രൂപത്തിൽ വജ്രം ഒരുക്കിയിരിക്കുന്നത്. ഇത് ട്രംപിന് സമ്മാനിക്കാനാണ് ഗ്രീൻലാബ് ഡയമണ്ട്‌സ് ഒരുങ്ങുന്നത്.
ഏകദേശം 3 മാസത്തെ പരിശ്രമത്തിലൂടെയാണ് സ്ഥാപനം ഈ സ്പെഷ്യൽ ഡയമണ്ട് സൃഷ്ടിച്ചെടുത്തത്. 4.5 കാരറ്റ് ഉള്ള ഈ വജ്രം എട്ടര ലക്ഷത്തിലേറെ രൂപ വില വരുന്നതാണ്. ഡയമണ്ട് കട്ടിംഗിനും പോളിഷിംഗ് വ്യവസായത്തിനും ലോകപ്രശസ്തമായ സൂറത്തിന്റെ പേരിൽ ഈ വജ്രം അമേരിക്കയുടെ പുതിയ പ്രസിഡന്റിന് സമ്മാനിക്കാനാണ് ഗ്രീൻലാബ് ഡയമണ്ട്സിന്റെ തീരുമാനം.
2023ൽ മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭാര്യ ജിൽ ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച 7.5 കാരറ്റ് വജ്രവും ഗ്രീൻലാബ് ഡയമണ്ട്സിന്റെ സൃഷ്ടിയായിരുന്നു. മൂന്നുമാസം സമയമെടുത്താണ് ഈ വജ്രവും ഒരുക്കിയത് എന്നാണ് ഗ്രീൻലാബ് ഡയമണ്ട്സിന്റെ ഉടമ സ്മിത് പട്ടേൽ അറിയിക്കുന്നത്.
Discussion about this post