അജ്‌മേർ: ഒരു ഐ ഫോൺ സ്വന്തമായി വാങ്ങണമെന്ന് സ്വപ്നം കണ്ടു നടക്കുന്നവരാണ് പലരും. ഏറ്റവും പുതിയത് കിട്ടിയില്ലെങ്കിൽ ഒരു സെക്കന്റ് ഹാൻഡ് ഐ ഫോണോ അല്ലെങ്കിൽ ഇ എം ഐ ആയോ മേടിക്കാൻ ആഗ്രഹിക്കുന്നവരാണ് പല ചെറുപ്പക്കാരും. വലിയ വില തന്നെയാണ് കാരണം. എന്നാൽ രാജസ്ഥാനിലെ അജ്‌മീറിൽ മുഴുവൻ തുകയും രൊക്കം കൊടുത്ത് ഐ ഫോൺ മേടിച്ചയാളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു ആക്രി വ്യാപാരി തന്റെ മകന് ഒരു ഐഫോൺ സമ്മാനമായി നൽകുന്ന വീഡിയോ വൈറലായിരുന്നു; ഇപ്പോൾ, മറ്റൊരു സംഭവം ഇന്റർനെറ്റിൽ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ, രാജസ്ഥാനിൽ നിന്നുള്ള ഒരു യാചകൻ 1.44 ലക്ഷം രൂപ വിലയുള്ള ഒരു ഐഫോൺ 16 പ്രോ മാക്സ് വാങ്ങിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
രാജസ്ഥാനിലെ അജ്മീറിൽ ചിത്രീകരിച്ച ഒരു വൈറൽ വീഡിയോയിലാണ് , ഭിന്നശേഷിക്കാരനായ ഒരു യാചകൻ ഐഫോൺ 16 പ്രോ മാക്‌സ് പിടിച്ചു നിൽക്കുന്നത് കാണാവുന്നത്. ആപ്പിളിന്റെ വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം സെപ്റ്റംബറിൽ പുറത്തിറക്കിയ പ്രീമിയം മോഡലിന്റെ വില ഒരു ലക്ഷം രൂപയിലധികമാണെന്ന് . കാലുകളില്ലാത്ത, ഭിക്ഷാടനം നടത്തി ഉപജീവനം നയിക്കുന്ന യാചകൻ, താൻ ഫോൺ മുഴുവൻ പണം നൽകി വാങ്ങിയതാണെന്ന് വിഡിയോയിൽ വെളിപ്പെടുത്തുന്നുമുണ്ട്.
@Rohit_Informs എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോയിൽ, യാചകൻ അഭിമാനത്തോടെ തന്റെ പുതിയ ഫോൺ കാണിക്കുന്നത് കാണാം. ഇത്രയും വിലയേറിയ ഫോൺ എങ്ങനെ വാങ്ങിയെന്ന് ഒരു വഴിയാത്രക്കാരൻ ചോദിച്ചപ്പോൾ, “മാങ് കെ (ഭിക്ഷാടനത്തിലൂടെ)” എന്ന് മാത്രമാണ് അദ്ദേഹം മറുപടി നൽകിയത്.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വളരെ പെട്ടെന്ന് പ്രചാരം നേടി. നിരവധി ഉപയോക്താക്കൾ അതിൽ രസകരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഒരു ഉപയോക്താവ് “പണമല്ല, അപ്പം നൽകുമെന്ന് വാഗ്ദാനം ചെയ്യുക” എന്ന് എഴുതി, മറ്റൊരാൾ പറഞ്ഞു, “ഞാൻ ദാനം നൽകുന്നത് നിർത്തി, നിങ്ങളും നിർത്തണം.”
Discussion about this post