ന്യൂഡൽഹി ;രാജ്യം എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന ആകർഷണം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ്. റിപ്പബ്ലിക് ദിന പരേഡും അനുബന്ധ പരിപാടികളും കാണാൻ സാധാരണക്കാർക്കും അവസരമുണ്ട്. ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
ഈ വർഷം പരേഡിന് മുഖ്യാതിഥിയായി എത്തുന്നത് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആണ്. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമാകാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഓൺലാൻ ഓഫ്ലൈനായും എങ്ങനെ ബുക്ക് ചെയ്യാം? തീയതികൾ, സമയം, വിലകൾ, ലൊക്കേഷനുകൾ എന്നിവയും അറിയാം .
2025 റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റുകൾ ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം
ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക: https://aamantran.mod.gov.in/login. റിപ്പബ്ലിക് ദിന പരേഡ് അല്ലെങ്കിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് പോലെ നിങ്ങൾ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇവന്റ് തിരഞ്ഞെടുക്കുക. സ്ഥിരീകരണത്തിനായി നിങ്ങളുടെ ഐഡിയും മൊബൈൽ നമ്പറും നൽകുക. ടിക്കറ്റ് തരവും അളവും അടിസ്ഥാനമാക്കി പണമടയ്ക്കുക. ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കാൻ ഐഒഎസിലും ആൻഡ്രോയിഡിലും ‘Aamantran’ ആപ്പ് ലഭ്യമാണ്.
ഓഫ് ലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി ഡൽഹിയിൽ പലയിടങ്ങളിലായി കൗണ്ടറുകൾ തുടങ്ങിയിട്ടുണ്ട് . നിങ്ങളുടെ ഒറിജിനൽ ഫോട്ടോ തിരിച്ചറിയൽ രേഖയുമായി വേണം ഓഫ് ലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തേണ്ടത്. കൗണ്ടറിൽ നിന്നു നേരിട്ടു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ടിക്കറ്റ് വിൽപ്പന കൗണ്ടറുകളുടെ സ്ഥാനങ്ങൾ:
നോർത്ത് ബ്ലോക്ക് റൗണ്ട് എബൗട്ട്
സേന ഭവൻ (ഗേറ്റ് നമ്പർ 2)
പ്രഗതി മൈതാനം (ഗേറ്റ് നമ്പർ 1)
ജന്തർ മന്തർ (മെയിൻ ഗേറ്റ്)
ശാസ്ത്രി ഭവൻ (ഗേറ്റ് നമ്പർ 3 ന് സമീപം)
ജാംനഗർ ഹൗസ് (ഇന്ത്യ ഗേറ്റിന് എതിർവശത്ത്)
ചെങ്കോട്ട (ആഗസ്റ്റ് 15 പാർക്കിനുള്ളിലും ജൈനക്ഷേത്രത്തിന് എതിർവശത്തും)
പാർലമെന്റ് ഹൗസ് (റിസപ്ഷൻ ഓഫീസ്)
2025 റിപ്പബ്ലിക് ദിന ടിക്കറ്റ് നിരക്കുകൾ
റിപ്പബ്ലിക് ദിന പരേഡ്: ടിക്കറ്റിന് 100 രൂപ, 20 രൂപ
ബീറ്റിംഗ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്‌സൽ: ടിക്കറ്റിന് 20 രൂപ
ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ്: ടിക്കറ്റിന് 100 രൂപ
Discussion about this post