മുംബൈ : ബംഗളൂരു എക്സ്പ്രസ് ട്രെയിൻ ഇടിച്ച് 8 പേർ മരിച്ചു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പരണ്ട റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ ട്രെയിനിന്റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നത് കാണുകയും തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് ട്രാക്കിലേക്ക് ചാടുകയായിരുന്നു. എതിർദിശയിൽ വന്ന ബംഗളൂരു എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു.
ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . പരിക്കേറ്റവർക്ക് മതിയായ വൈദ്യസഹായം നൽകാൻ ഉത്തരവിടുകയും ചെയ്തു.
Discussion about this post