Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ബംഗ്ലാദേശിൽ നാടകീയ നീക്കങ്ങൾ; ജമാഅത്തെ ഇസ്‌ലാമി എംപിമാർ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു!; ഭരണഘടനാ പരിഷ്കരണത്തെച്ചൊല്ലി പുതിയ തർക്കം!

by Brave India Desk
Feb 17, 2026, 01:51 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുപിന്നാലെ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പിൽ രണ്ടാം കക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയുടെ എംപിമാർ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ അംഗങ്ങളായി രണ്ടാമത് സത്യപ്രതിജ്ഞ ചെയ്യാൻ ബിഎൻപി എംപിമാർ വിസമ്മതിച്ചതാണ് ജമാഅത്തിനെ ചൊടിപ്പിച്ചത്. ഇതോടെ ധാക്കയിലെ പാർലമെന്റ് മന്ദിരത്തിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഉച്ചകഴിഞ്ഞ് നടക്കുന്ന ചടങ്ങിൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

Stories you may like

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

ചീഫ് ഇലക്ഷൻ കമ്മീഷണർ എഎംഎം നാസിറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട സത്യപ്രതിജ്ഞയിൽ ബിഎൻപി എംപിമാർ പങ്കെടുത്തു. എന്നാൽ ഭരണഘടന മാറ്റിയെഴുതാനുള്ള ‘ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ’ അംഗങ്ങളായി രണ്ടാമത് സത്യപ്രതിജ്ഞ ചെയ്യാൻ ബിഎൻപി തയ്യാറായില്ല. ഭരണഘടനയിൽ ഇത്തരമൊരു കൗൺസിലിന് നിലവിൽ നിയമസാധുതയില്ലെന്നാണ് ബിഎൻപി നേതാവ് സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ്, ബിഎൻപി നിലപാട് മാറ്റാതെ തങ്ങളും സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി ഡെപ്യൂട്ടി ചീഫ് അബ്ദുള്ള മുഹമ്മദ് താഹർ പ്രഖ്യാപിച്ചത്. ഭരണഘടനാ പരിഷ്കരണമില്ലാത്ത പാർലമെന്റ് അർത്ഥശൂന്യമാണെന്നും ജമാഅത്ത് നിലപാടെടുത്തു.

ഭരണഘടനാ തർക്കങ്ങൾ നിലനിൽക്കുമ്പോഴും ബിഎൻപി അധ്യക്ഷൻ താരിഖ് റഹ്മാൻ ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ 297-ൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി വൻ വിജയം ഉറപ്പിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും അദ്ദേഹത്തോടൊപ്പമുണ്ട്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗേ തുടങ്ങി നിരവധി ലോകനേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ധാക്കയിലെത്തിയിട്ടുണ്ട്.

ഫെബ്രുവരി 12-ന് നടന്ന ഹിതപരിശോധനയിൽ 60 ശതമാനത്തിലധികം പേർ ഭരണഘടനാ പരിഷ്കരണത്തെ അനുകൂലിച്ചിരുന്നു. ‘ജൂലൈ ചാർട്ടർ’ എന്നറിയപ്പെടുന്ന ഈ പരിഷ്കരണം നടപ്പിലാക്കാൻ പുതിയ എംപിമാർ ബാധ്യസ്ഥരാണെന്ന വാദമാണ് ജമാഅത്ത് ഉയർത്തുന്നത്. എന്നാൽ അധികാരമേറ്റ ശേഷം ഭരണഘടനാപരമായ വഴിയിലൂടെ മാത്രമേ പരിഷ്കരണം നടത്തൂ എന്ന നിലപാടിലാണ് ബിഎൻപി.

Tags: Oath drama in Bangladesh
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

Latest News

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

‘റൺവേട്ടയിൽ തലയെടുപ്പോടെ സഞ്ജു’; ടി20യിലെ സമീപകാല കണക്കുകളിൽ എതിരില്ലാത്ത ആധിപത്യം

ഷായ് ഹോപ്പിന് ഐ.പി.എല്ലിൽ അവസരം ഉറപ്പ്’; വിൻഡീസ് നായകനായി ആർ.സി.ബി രംഗത്തിറങ്ങിയേക്കുമെന്ന് അശ്വിൻ

ഷായ് ഹോപ്പിന് ഐ.പി.എല്ലിൽ അവസരം ഉറപ്പ്’; വിൻഡീസ് നായകനായി ആർ.സി.ബി രംഗത്തിറങ്ങിയേക്കുമെന്ന് അശ്വിൻ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies