തിമിംഗല സ്രാവുകള്‍ (റിങ്കോഡണ്‍ ടൈപ്പസ്) ഇര തേടി സമുദ്രങ്ങളിലൂടെ ദേശാടനം നടത്താറുണ്ട്. എന്നാല്‍ അടുത്തിടെയായി അവയുടെ ഈ യാത്രയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ സയന്‍സിലെയും വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു സമീപകാല പഠനത്തില്‍, ദൂരയാത്രകള്‍ക്ക് മടി കാണിക്കുകയാണ് സ്രാവുകളെന്ന് കണ്ടെത്തിയിരിക്കുന്നു.
കാരണം പ്രകൃതി ദത്തമായ ഇരതേടല്‍ സ്ഥലങ്ങള്‍ തിരക്കി പോകാതെ മനുഷ്യനിര്‍മ്മിതമായ എണ്ണ പ്ലാറ്റ്‌ഫോമുകള്‍ക്ക് ചുറ്റുമായൊക്കെയാണ് ഇവ കറങ്ങുന്നത്. കൃത്രിമമായ വെളിച്ചത്തിന്റെ സാന്നിധ്യം ചെറുമത്സ്യങ്ങളെ അവിടേക്ക് ആകര്‍ഷിക്കുന്നുവെന്ന് തിമിംഗല സ്രാവുകള്‍ മനസ്സിലാക്കുകയും അവ അതിനടുത്ത് തന്നെ താവളമുറപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇത്തരം മനുഷ്യനിര്‍മിത സ്ഥലങ്ങള്‍ കാലപ്പഴക്കം മൂലം നീക്കം ചെയ്യേണ്ടി വരുമ്പോള്‍ ഇവയുടെ ആവാസവ്യവസ്ഥ തന്നെ തകരാറിലാകുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. അതിനാല്‍ ഇനി മുതല്‍ സമുദ്രത്തിലെ പ്രകൃതി ദത്തമായ പപ്രദേശങ്ങള്‍ മാത്രമല്ല, മനുഷ്യനിര്‍മിതികളും സൂക്ഷ്മ നിരീക്ഷണം നടത്തി സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടി വരുമെന്നാണ് ഗവേഷകരുടെ വാദം.
Discussion about this post