തിരുവനന്തപുരം : നേതൃമാറ്റ ചർച്ചയിൽ അമർഷം നേരിട്ടറിയിക്കാൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ . ഇന്ന് കെ സി വേണുഗോപലുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തും. തന്നെ ഇരുട്ടിൽ നിർത്തി നേതൃമാറ്റ ചർച്ച നടത്തുന്നുവെന്നു സുധാകരൻ വേണുഗോപാലിനെ അറിയിക്കുമെന്നാണ് വിവരം.
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരനെ ഉടൻ മാറ്റില്ലെന്നാണ് വിവരം. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാൻഡിൻറെ ഉറപ്പ് ലഭിച്ചു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദീപാ ദാസ് മുൻഷി നടത്തുന്നത് പുനസംഘടനാ ചർച്ചകൾ മാത്രമാണ്. സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എഐസിസിയുടെ മറുപടി.
ബെന്നി ബെഹനാൻ , അടൂർ പ്രകാശ് , കൊടിക്കുന്നിൽ സുരേഷ് , ആൻറോ ആന്റണി , സണ്ണി ജോസഫ് റോജി എം ജോൺ തുടങ്ങിയ പേരുകൾ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മാറ്റത്തിനുള്ള നീക്കം തുടങ്ങിയെന്ന സൂചനകൾ സുധാകരനും നൽകിയിരുന്നു . തനിക്ക് പദവികൾ പ്രശ്‌നമല്ലെന്നു കഴിഞ്ഞ ദിവസം സുധാകരനും വ്യക്തമാക്കിയിരുന്നു,
Discussion about this post