തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഏപ്രില്‍ 16ലേക്ക് മാറ്റി.
കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ, ബി.ജെ.പി നേതാവ് വി.മുരളീധരന്‍, ഹര്‍ജിക്കാരനായ നോബിള്‍ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
കെ.എം. മാണി ബാറുടമകളിൽ നിന്ന് പണം വാങ്ങിയതിന് തെളിവില്ലെന്നാണ് എസ്.പി. സുകേശന്റെ തുടരന്വേഷണ റിപ്പോർട്ട്. മദ്യനയത്തിന്റെ ഭാഗമായി കോടികളുടെ നഷ്ടം സംഭവിച്ച ബിജുരമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ആരോപണം ഉന്നയിച്ചതെന്നാണ് എസ്പി ആര്‍.സുകേശന്റെ കണ്ടെത്തല്‍. കെഎം മാണി ബാറുടമകളില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുകളില്ല. കേസിലെ ഏക ദൃക്‌സാക്ഷി അമ്പിളിയുടെ മൊഴിയും വിശ്വസനീയമല്ല.
ഈ കണ്ടെത്തല്ലുകള്‍ക്കെതിരെയാണ് വിഎസ് അടക്കമുള്ളവര്‍ രണ്ടാം തവണയും കോടതിയെ സമീപിച്ചത്. തുടരന്വേഷണ ഉത്തരവിലെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി മാണിയെ വെള്ളപൂശാനാണ് വിജിലന്‍സ് ശ്രമിച്ചതെന്ന് വിഎസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം.
ആദ്യ റിപ്പോര്‍ട്ടിന്‍ മേല്‍ വിശദമായ വാദം കേട്ടതു കൊണ്ട് വീണ്ടും വാദം കേള്‍ക്കേണ്ടതില്ലെന്നാണ് വിജിലന്‍സ് അഢീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷന്റെ നിലപാട്. എന്നാല്‍ കേസില്‍ ആക്ഷേപം സമര്‍പ്പിക്കാന്‍ ബിജു രമേശ് ഉള്‍പ്പടെ നാലു പേര്‍ക്ക് കോടതി സാവകാശം നല്‍കിയിരുന്നു.
Discussion about this post