കൊച്ചി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ കേരളത്തിലെത്തുന്നുവെന്ന റിപ്പോര്‍ട്ട് ഏറ്റവും അസ്വസ്ഥമാക്കുന്നത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെയെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് കോണ്‍ഗ്രസിനെ സൈഡ് ലൈന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് കനയ്യ ഉള്‍പ്പടെയുള്ള നേതാക്കളെ കേരളത്തിലെത്തിക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍. നേരത്തെ ദാദ്രി സംഭവത്തിലും, തുടര്‍ന്ന പാക് ഗായകന്‍ ഗുലാ അലിയെ കേരളത്തിലെത്തിച്ച് പരിപാടി സംഘടിപ്പിച്ചതും ബിജെപിയ്‌ക്കെതിരായി എന്ന പൊതുബോധം സൃഷ്ടിച്ചുവെങ്കിലും യാഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനാണ് തിരിച്ചടിയായത്.
കനയ്യ കുമാര്‍ കൂടി കേരളത്തുന്നതോടെ ബിജെപിയേയും ,മോദിയേയും എതിര്‍ക്കാന്‍ കെല്‍പുള്ളത് ഇടത്പകഷത്തിന് മാത്രമാണെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെന്നാണ് സിപിഎം ഉള്‍പ്പടെയുള്ള ഇടതു പക്ഷ നേതാക്കളുടെ മനസ്സിലിരുപ്പ്. കനയ്യകുമാറിനെ രാഹുല്‍ ഗാന്ധി പിന്തുണച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ രാഹുലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നുവെന്നും ഉള്ള ദുര്‍ബലമായ വാദമാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കനയ്യകുമാര്‍ ജെഎന്‍യു ക്യാമ്പസില്‍ ജയില്‍ മോചനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ഉന്നയിച്ച പട്ടിണി, അവഗണന , തുടങ്ങിയ പ്രധാന വിമര്‍ശനങ്ങളെല്ലാം ഇത്രയും കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നതാണ് വാസ്തവം. കോണ്‍ഗ്രസ് ഭരണത്തെയാണ് കനയ്യകുമാര്‍ വിമര്‍ശിക്കേണ്ടത് എന്ന തലത്തില്‍ ബിജെപി ഇതിനകം പ്രതിരോധ വിമര്‍ശനങ്ങള്‍ തുടങ്ങി കഴിഞ്ഞു.
കനയ്യകുമാറിന്റെ പ്രസംഗത്തെ പുകഴ്ത്തി വി.ടി ബല്‍റാമിനെ പോലുള്ള എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ബിജെപി സര്‍ക്കാരിനെയും മോദിയേയും വിമര്‍ശിച്ചു എന്നതിന്റേ പേരിലാണ് ഇത്. എന്നാല്‍ താന്‍ സിപിഐ കാരനാണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞ കനയ്യകുമാര്‍ ഇപ്പോള്‍ മോദിയാണ് ഭരിക്കുന്നത് എന്നത് കൊണ്ടാണ് അദ്ദേഹത്തെ വിമര്‍ശിച്ചത് എന്നാണ് തുടര്‍ന്നുള്ള പ്രതികരണങ്ങളില്‍ വ്യക്തമാക്കിയത്. ഫലത്തില്‍ ബിജെപിയെ എതിര്‍ക്കാനായി കോണ്‍ഗ്രസ് കനയ്യകുമാറിനെ കൂട്ട് പിടിച്ചുവെങ്കിലും കേരളത്തിലെത്തുമ്പോള്‍ കനയ്യകുമാറില്‍ നിന്ന് കോണ്‍ഗ്രസിന് ഈ സ്‌നേഹം തിരിച്ച് കിട്ടാനിടയില്ല.
കേരളത്തില്‍ യുഡിഎഫും, എല്‍ഡിഎഫും തമ്മിലല്ല, എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടമെന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ എല്‍ഡിഎഫിന് കനയ്യകുമാറിന്റെ സന്ദര്‍ശനം കൊണ്ട് കഴിയുമെന്നാണ് കരുതുന്നത്. ദേശീയ വിഷയങ്ങള്‍ കേരളത്തില്‍ സജീവമാകുന്നത് ഇടത് മുന്നണിയ്ക്ക് ഗുണം ചെയ്യുമെന്ന തലത്തിലേക്ക് എത്തിക്കാനുള്ള ഇടത് തന്ത്രത്തിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് യുഡിഎഫ്. മോദി വിരുദ്ധതയുടെ കുത്തക ഏറ്റെടുത്ത് ന്യൂനപക്ഷ വോട്ടുകള്‍ കീശയിലാക്കാന്‍ എന്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ അറിയാതെയെങ്കിലും കനയ്കുമാറിനെ രംഗത്തെത്തിക്കുന്നവര്‍ക്ക് കയ്യടിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസും യുഡിഎഫും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നഷ്ടപ്പെട്ടു പോയ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചെത്തിക്കാനുള്ള യുഡിഎഫ് ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുകയാണ് ബിജെപിയെ കടന്നാക്രമിച്ചുള്ള എല്‍ഡിഎഫ് നീക്കങ്ങള്‍.
കനയ്യകുമാര്‍ കേരളത്തിലെത്തുന്നത് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ രാജ്യവിരുദ്ധതയും, ജനാധിപത്യത്തോടുള്ള അവരുടെ സമീപനവും വോട്ടര്‍മാരിലെത്തിക്കാന്‍ കനയ്യകുമാഫിന്റെ സന്ദര്‍ശനം കൊണ്ട് കഴിയുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ദേശീയത വിഷയമാകുന്നത് ഹിന്ദു വോട്ടുകളുടെ കേന്ദ്രീകപണത്തിന് വഴിവെക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. കേരളത്തില്‍ മൂന്നാം മുന്നണി രണ്ടാം സ്ഥാനത്തേക്ക് പ്രചരണത്തില്‍ ഉയരുന്നത് ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. ദുര്‍ഗ്ഗയെ അപമാനിച്ച ജെ്#യു ലഘുലേഖയും അതിനെ രിന്തുണച്ച ഇടത് നിലപാടുകളും ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കും. ഇതിലും പ്രധാന എതിരാളി ഇടത്പക്ഷം തന്നെയാകും. ഈ വിഷയത്തിലും കോണ്‍ഗ്രസിന് എല്‍ഡിഎഫിനോളം ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.
നിലവില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കനയ്യകുമാര്‍ എത്തുമെന്ന് ഉറപ്പാണ്. ഇതോടെ കനയ്യകുമാറിനെ രാഷ്ട്രീയമായെങ്കിലും എതിര്‍ക്കേണ്ട സാഹചര്യം യുഡുഎഫിന് ഉണ്ടാകും. ഇതോടെ ഇപ്പോള്‍ പറഞ്ഞ പലതും വിഴുങ്ങേണ്ട സാഹചര്യവും യുഡിഎഫിന് ഉണ്ടാകും. പശ്ചിമബംഗാളില്‍ ഇടത് സഖ്യത്തില്‍ മത്സരിക്കുന്ന സീറ്റുകളില്‍ എല്‍ഡിഎഫിന് പിറകിലാണ് കോണ്‍ഗ്രസ്. കേരളത്തില്‍ പശ്ചിമബംഗാളിലെ സിപിഎം കോണ്‍ഗ്രസ് സഖ്യം ബിജെപി വലിയ തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിനെ ദേശീയ വിഷയങ്ങളില്‍ തങ്ങള്‍ക്ക് പിറകില്‍ സൈഡ് ലൈന്‍ ചെയ്യാനുള്ള തന്ത്രങ്ങളെ എങ്ങനെ അതിജീവിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. മുന്നണി ദുര്‍ബലമാകുന്നതിനിടക്ക് ഇത്തരം പ്രചരണങ്ങള്‍ കൂടി നേരിടാന്‍ യുഡിഎഫിന് കഴിയുമോ എന്നത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
Discussion about this post