Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകോത്തര ബിസിനസ് സ്‌കൂളുകൾ പോലും ഞെട്ടി; മഹാകുംഭമേള ഇന്ത്യ നൽകുന്ന ആഗോള പാഠം: ഗൗതം അദാനി

by Brave India Desk
Jan 27, 2025, 09:00 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ; കഴിഞ്ഞ ദിവസമാണ് അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയും കുടുംബവും പ്രയാഗ് രാജിലെ കുംഭമേളയ്ക്ക് എത്തിയത്. ഇസ്‌കോൺ സന്ദർശന ശേഷം ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ അദ്ദേഹം ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. 50 ലക്ഷത്തിലേറെ ഭക്തർക്കാണ് അദ്ദേഹം മഹാപ്രസാദവിതരണം നടത്തിയത്. ക്യാമ്പിൽ ഭാര്യ പ്രീതി അദാനിയോടൊപ്പം ഭക്ഷണം തയ്യാറാക്കാനും അദ്ദേഹം കൂടി. അതിശയകരമായ അനുഭവമാണ് തനിക്കുണ്ടായതെന്നും മഹാകുംഭമേളയുടെ നടത്തിപ്പ് അംഗീകാരം അർഹിക്കുന്നതാണെന്നും അദാനി പറഞ്ഞു. രാജ്യത്തെ എല്ലാവർക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും താൻ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചെടുത്തോളം ഗംഗയുടെ അനുഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് അദാനി പറഞ്ഞിരുന്നു.കുംഭമേളയെ കുറിച്ച് അദ്ദേഹം ലിങ്കഡ്ഇനിൽ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്.ദീർഘമായ കുറിപ്പ് തന്നെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

കുംഭമേള പോലെ മനുഷ്യരും സംസ്‌കാരവും ഒത്തുചേരുന്ന മറ്റൊരു മേളയും ലോകത്തിൽ ഇല്ല. ഒരു കമ്പനിയെന്ന നിലയിൽ കുംഭ മേളയുടെ പ്രവർത്തനങ്ങളിൽ അദാനി ഗ്രൂപ്പ് സജീവമായി ഇടപെട്ടിട്ടുണ്ട്. ഓരോ തവണയും ഈ വിഷയം ചർച്ച ചെയ്യുമ്പോഴെല്ലാം നമ്മുടെ പൂർവ്വികരുടെ ദർശനം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം ലിങ്ക്ഡ്ഇന്നിൽ കുറിക്കുന്നത്. ഇന്ത്യയിലുടനീളം തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജ ശൃംഖലകൾ എന്നിവ നിർമ്മിച്ച ഒരാളെന്ന നിലയിൽ, ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ നാഗരികതയെ പിന്തുണയ്ക്കുന്ന ഒരു ശക്തിയായ ‘ആത്മീയ ഇൻഫ്രാസ്ട്രക്ചറിന്റെ’ അവിശ്വസനീയമായ ഈ ഉദാഹരണം എന്നെ അത്ഭുതപ്പെടുത്തുന്നു.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ഹാർവാർഡ് ബിസിനസ് സ്‌കൂൾ കുംഭമേളയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ചപ്പോൾ അതിന്റെ വലിപ്പം അവരെ അത്ഭുതപ്പെടുത്തി. പക്ഷേ, ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അതിലും ആഴത്തിലാണ് ഇതിനെ കാണുന്നത്. ലോകത്തിലെ ഏറ്റവും വിജയകരമായ പോപ്പ്-അപ്പ് മെഗാസിറ്റി കേവലം അക്കങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് അദാനി ഗ്രൂപ്പിലെ ഞങ്ങൾ പിന്തുടരാൻ ലക്ഷ്യമിടുന്ന കാലാതീതമായ തത്വങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു. ഓരോ 12 വർഷത്തിലും ന്യൂയോർക്ക് നഗരത്തിലേതിനേക്കാൾ കൂടുതൽ ആളുകൾ പുണ്യ നദികളുടെ തീരത്തെ ഈ താത്കാലിക നഗരത്തിലേക്ക് എത്തുന്നു. ബോർഡ് മീറ്റിംഗുകളും പവർപോയിന്റ് അവതരണങ്ങളോ ഒന്നും ഇവിടെ ഇല്ല, പകരം നൂറ്റാണ്ടുകളുടെ പഠനത്തിലൂടേയം പരിശീലനത്തിലൂടെയും ആർജിച്ചെടുത്ത ‘ഇന്ത്യൻ ജുഗാദ്’ (പരിമിതമായ വിഭവങ്ങൾ നൂതനമായ രീതിയിൽ ഉപയോഗിക്കൽ) ആണ് ഇവിടെ ദൃശ്യമാകുന്നത്.

1-ആത്മീയതയുടെ അളവുകോൽ കുംഭമേളയുടെ അളവുകോൾ എന്നത് വലിപ്പത്തേക്കാളുപരി അത് എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതാണ്. 200 മില്യൺ ആളുകൾ അർപ്പണബോധത്തോടെയും സേവനത്തോടെയും ഒത്തുകൂടുമ്പോൾ, അത് വെറുമൊരു പരിപാടിയല്ല, ആത്മാക്കളുടെ അതുല്യമായ സംഗമമാണ്. ഇതിനെയാണ് ഞാൻ ‘സ്പിരിച്വൽ എക്കണോമി ഓഫ് സ്‌കെയിൽ’ എന്ന് വിളിക്കുന്നത്

2-സുസ്ഥിരത

ഇഎസ്ജി (പരിസ്ഥിതി സമാനുഭാവം, സാമൂഹിക ഉത്തരവാദിത്തം, കോർപ്പറേറ്റ് ഭരണം) ബോർഡ്മീറ്റിങ്ങുകളിലെ ഒരു സ്ഥിരം പ്രയോഗമായി മാറുന്നതിന് മുമ്പ് തന്നെ കുംഭമേള സർക്കുലാർ ഇക്കണോമി തത്വങ്ങൾ നടപ്പിലാക്കിയിരുന്നു. കുംഭമേളസമയത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ആതിഥ്യമരുളുന്ന പുണ്യനദി ദശലക്ഷക്കണക്കിന് ഭക്തരെ ശുദ്ധീകരിക്കുകയും അതിന് ശേഷം സ്വയം ശുദ്ധീകരിച്ച് സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങുന്നു. ആധുനിക വികസന കാഴ്ച്ചപ്പാടനെക്കുറിച്ചുള്ള വലിയ പാഠമാണ് ഇതിലൂടെ നൽകുന്നത്. അതായത് നമ്മൾ ഭൂമിയിൽ നിന്ന് എന്ത് എടുക്കുന്നു എന്നതിലല്ല, മറിച്ച് നമ്മൾ അതിന് എങ്ങനെ തിരികെ നൽകുന്നു എന്നതിലാണ് യഥാർത്ഥ പുരോഗതി നിലനിൽക്കുന്നത്.

3. സേവനം വഴി നേതൃത്വം ഏറ്റവും ശക്തമായ വശം എന്താണെന്ന് ചോദിച്ചാൽ ഇതിനൊയൊന്നും നിയന്ത്രിക്കാൻ ഏതെങ്കിലും ഒരു അതോറിറ്റി ഇല്ല എന്നുള്ളതാണ്. യഥാർത്ഥ നേതൃത്വം എന്ന് പറയുന്നത് ഉത്തരുവുകൾ നൽകുന്നതിൽ അല്ല, മറിച്ച് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിലാണ്. വിവിധ അഖാരകളും പ്രാദേശിക അധികാരികളും സന്നദ്ധപ്രവർത്തകരും ഇവിടെ ഐക്യത്തോടെ പ്രവർത്തിക്കുന്നു. സേവനത്തിലൂടെയുള്ള നേതൃത്വമാണ് ഇവിടെ നടപ്പിലാക്കുന്നത്. മികച്ച നേതൃത്വം എന്നത് ഉത്തരവുകൾ പുറപ്പെടുവിക്കുന്നവരോ നിയന്ത്രിക്കുന്നവരോ അല്ലെന്ന് കുംഭമേള നമ്മെ പഠിപ്പിക്കുന്നു. സേവനമാണ് ഭക്തി, സേവനമാണ് പ്രാർത്ഥന, സേവനം തന്നെയാണ് ദൈവം.

Tags: Maha Kumbh 2025Gautam Adani
Share1TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies