Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

‘യമുനയിൽ വിഷം കലർത്തിയെന്ന വാദം’ അരവിന്ദ് കെജ്രിവാൾ പറയുന്നത് പച്ചക്കള്ളം; കുപ്രചരണം തള്ളിക്കളഞ്ഞ് ഡൽഹി ജൽ ബോർഡ് സിഇഒ

by Brave India Desk
Jan 28, 2025, 08:37 am IST
in News, India
aravind kejriwal

aravind kejriwal

Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന ഹരിയാന സർക്കാർ യമുന നദിയിലേക്ക് “വിഷം” ഒഴുക്കിയെന്ന ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ വാദത്തെ ഡൽഹി ജലബോർഡ് സിഇഒ ശിൽപ ഷിൻഡെ തിങ്കളാഴ്ച നിഷേധിച്ചു.

ആരോപണങ്ങൾ “വസ്തുതാപരമായി തെറ്റും , അടിസ്ഥാനരഹിതവും , തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ശിൽപ ഷിൻഡെ വ്യക്തമാക്കി. ഡൽഹി ചീഫ് സെക്രട്ടറി ധർമ്മേന്ദ്രയ്ക്ക് അയച്ച കത്തിൽ, അത്തരം അവകാശവാദങ്ങൾ അന്തർസംസ്ഥാന ബന്ധങ്ങൾക്കും പൊതുജനവിശ്വാസത്തിനും വലിയ ദോഷമുണ്ടാക്കുമെന്നും അവർ തുറന്നടിച്ചു.

Stories you may like

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ഡൽഹി ജൽ ബോർഡ് (ഡിജെബി) പതിവായി ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും ആവശ്യാനുസരണം അതിന്റെ സംസ്കരണ പ്രക്രിയകൾ ക്രമീകരിക്കുകയും ചെയ്യുന്നുവെന്ന് ഷിൻഡെയുടെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

“ശൈത്യകാലത്ത്, യമുനയിലെ അമോണിയയുടെ അളവ് സ്വാഭാവികമായും വർദ്ധിക്കുന്നത് ജലപ്രവാഹം കുറയുന്നതും സംസ്കരിക്കാത്ത മലിനജലമോ വ്യാവസായിക മാലിന്യങ്ങളോ മുകളിലേക്ക് കലരുന്നതും മൂലമാണ്. ഡിജെബിയുടെ ജലശുദ്ധീകരണ പ്ലാന്റുകൾ കാരിയർ ലൈൻഡ് ചാനലിൽ നിന്നും ഡൽഹി സബ്-ബ്രാഞ്ചിൽ നിന്നുമുള്ള വെള്ളം ഉപയോഗിച്ച് ഈ അമോണിയ നേർപ്പിക്കുകയാണ് ഇതിന് പരിഹാരമായി ചെയ്യുന്നത്.

ഇത്തരം “ഭീതി ജനിപ്പിക്കുന്ന പ്രസ്താവനകൾ” ഡൽഹി നിവാസികളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, ഒരു പ്രധാന അയൽ സംസ്ഥാനമായ ഹരിയാനയുമായുള്ള ബന്ധത്തെ തകർക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വിഷയം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയ്ക്ക് കൈമാറാൻ ഡിജെബി സിഇഒ ചീഫ് സെക്രട്ടറിയോട് അഭ്യർത്ഥിച്ചു.

ഇതേതുടർന്ന് അന്തർസംസ്ഥാന ബന്ധങ്ങളിൽ കെജ്രിവാളിന്റെ അസത്യ പ്രചാരണം ഉണ്ടാക്കിയേക്കാവുന്ന സ്വാധീനം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടുള്ള ഷിൻഡെയുടെ കുറിപ്പ് ചീഫ് സെക്രട്ടറി ലെഫ്റ്റനന്റ് ഗവർണർക്ക് കൈമാറി.

Tags: aravind kejriwalyamuna poisoningdelhi jal board
ShareTweetSendShare

Latest stories from this section

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

Discussion about this post

Latest News

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

മകനെ മടങ്ങിവരുക, വിരാട് കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തണം; ആവശ്യവുമായി മുൻ താരം; അങ്ങനെ സംഭവിച്ചാൽ കളറാകും

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ക്രിക്കറ്റിൽ ഇതുപോലെ ഒന്ന് നിങ്ങൾ ഇനി കാണില്ല, ഭാഗ്യത്തിനൊപ്പം ചേർന്ന് കാണികളും അമ്പയറുമാരും; ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ മത്സരത്തിൽ അപൂർവ്വ കാഴ്ച്ച

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

ഇത്രേം ഉള്ളോ ഇത് വെറും സില്ലി, എന്നിട്ട് മറികടക്കാൻ ആർക്കെങ്കിലും തന്റേടം ഉണ്ടോ; ഗെയ്‌ലിന്റെ തകർപ്പൻ റെക്കോഡ് തകർക്കാൻ ശ്രമിക്കാതെ താരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies