സമൂദ്രത്തിലെ താപനില വലിയ തോതിൽ വർദ്ധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം അതിവേഗം സംഭവിക്കുന്നതിന്റെ അടയാളമാണ് ഇതെന്ന് ഗവേഷകർ . ആഗോള സമുദ്ര താപനില സർവകാല റെക്കോർഡിലാണ് എത്തിനിൽക്കുന്നത്.. ഇതിന് പിന്നിലുള്ള കാരണം എൽ നിനോ പ്രതിഭാസമാണ്.
അതേസമയം സമുദ്ര താപനിലയുടെ 44 ശതമാനവും സൂര്യനിൽ നിന്നുള്ളചൂട് സമുദ്രങ്ങൾ അതിവേഗം ആഗിരണം ചെയ്യുന്നതുകൊണ്ടാണെന്നും യു കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിങ്ങിലെ ഗവേഷകനായ ക്രിസ് മെർച്ചന്റ് പറഞ്ഞു. ഉപഗ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചാണ് ക്രിസ് മെർച്ചന്റ് ഈ നിഗമനത്തിലെത്തുന്നത്. സമുദ്ര താപനില ഉയരുന്നതിന്റെ നിരക്ക് വർധിക്കുന്നത് ഇനിയും തുടരുമെന്നാണ് ക്രിസിന്റെയും സംഘത്തിന്റെയും പ്രവചനം. ഈ പ്രവണത തുടരുകയാണെങ്കിൽ കഴിഞ്ഞ 40 വർഷം കൊണ്ടുണ്ടാകുന്ന താപനില വർധനവ് വരുന്ന 20 വർഷത്തിൽ പ്രതീക്ഷിക്കാമെന്നും ഗവേഷകർ പറയുന്നു.
ഉയർന്ന സമുദ്ര താപനില ഉരുകിയ ഹിമാനികൾ, പവിഴപ്പുറ്റുകൾ, മോശമായ ചുഴലിക്കാറ്റുകൾ എന്നിവയ്ക്ക് കാരണമാകുന്നു. സമുദ്രത്തിലെ താപനില വർദ്ധിക്കുന്നത് നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കും ജീവിത നിലവാരത്തിനും ശക്തമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും .
Discussion about this post