പൂനെയിലെ ഒരു സ്കൂളിൽ തന്റെ സഹപാഠിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലാൻ മറ്റൊരു ക്ലാസിലെ സഹപാഠിക്ക് 100 രൂപയുടെ കരാർ നൽകി വിദ്യാർഥി. ദൗണ്ട് തെഹ്‌സിലിലെ സെന്റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
റിപ്പോർട്ട് അനുസരിച്ച്, മാതാപിതാക്കളുടെ ഒപ്പ് തെറ്റായി ഇട്ടത് അധ്യാപകരോട് പറഞ്ഞു കൊടുത്തതാണ് വിരോധത്തിന് കാരണമായത്. ഇതേ തുടർന്ന് ആൺകുട്ടി ദേഷ്യപ്പെടുകയും മറ്റൊരു ക്ലാസിലെ പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിക്ക് 100 രൂപയുടെ കരാർ നൽകുകയും ബലാത്സംഗം ചെയ്ത് കൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ആരോപണം.
സ്കൂളിന്റെ പ്രശസ്തി സംരക്ഷിക്കുന്നതിനായി പ്രിൻസിപ്പലും രണ്ട് അധ്യാപകരും സംഭവം ഒതുക്കിവയ്ക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. ഈ വിഷയം റിപ്പോർട്ട് ചെയ്യപ്പെടുകയും ദൗണ്ട് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ചതിനും, വിദ്യാഭ്യാസം തകർക്കാൻ ശ്രമിച്ചതിനും പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, മറ്റൊരു അധ്യാപകൻ എന്നിവർക്കെതിരെ എഫ്‌ഐആറിൽ കുറ്റം ചുമത്തിയിട്ടുണ്ട്.
Discussion about this post