കൊല്ലം : കുണ്ടറയിൽ പതിനൊന്നു വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുത്തച്ഛൻ മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യക കോടതിയുടേതാണ് വിധി. അഞ്ജു മീരയാണ് വിധി പ്രസ്താവിച്ചത്. പീഡനം സഹിക്കാനാവാതെ പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
പോസ്റ്റ്‌മോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. പീഡനത്തിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിന്റെ തലയിൽ കെട്ടിവെക്കാനും മുത്തച്ഛൻ ശ്രമിച്ചിരുന്നു . എന്തെങ്കിലും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് വീട്ടുകാരെ പ്രതിയായ മുത്തച്ഛൻ ഭീഷണിപ്പെടുത്തി. കുട്ടിയുടെ പിതാവ് മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് അടക്കം നൽകിയ പരാതിയെത്തുടർന്നാണ് വീണ്ടും അന്വേഷണം നടത്തിയത്
2017 ജനുവരിയിലായിരുന്നു പെൺകുട്ടിയെ വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയും പെൺകുട്ടിയുടെ മുത്തശ്ശിയുമായ സ്ത്രീ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് ഇയാളുടെ പങ്ക് പുറത്ത് വന്നത്.
Discussion about this post