ഇന്ത്യയുടെ ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ (VSHORADS) പരീക്ഷണം വിജയകരം. ഇത് സൈന്യത്തിന് വലിയ ഉത്തേജനം നൽകുന്നതായി പ്രതിരോധ മന്ത്രാലായം അറിയിച്ചു. കഴിഞ്ഞദിവസം ഒഡീഷാതീരത്തെ ചാന്ദിപ്പൂരിലായിരുന്നു ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പരീക്ഷിച്ചത്.
തദ്ദേശീയമായി രൂപകൽപ്പന ചെയ്തതാണ് പ്രതിരോധ മിസൈൽ . ഒന്നോ അതിലധികമോ സൈനികർക്ക് കൊണ്ട് നടന്ന് ഉപയോഗിക്കാൻ സാധിക്കുന്ന മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സംവിധാനമാണ് VSHORADS. .കരസേന, നാവികസേന, വ്യോമസേന എന്നീ സായുധ സേനയുടെ മൂന്ന് ശാഖകളുടെയും വ്യോമ പ്രതിരോധ ആവശ്യകതകൾ നിറവേറ്റുന്നതിന് പുതിയ മിസൈൽ സംവിധാനം സഹായിക്കും.
മൂന്ന് ഫൈ്‌ളറ്റ് ടെസ്റ്റുകളായാണ് പരീക്ഷണം നടത്തിയത്. വേഗത കൂടുതലും താഴന്ന ഉയരത്തിലും പറക്കുന്ന ഡ്രോണുകളെയും മറ്റ് ആകാശ ഭീഷണികളെയും തകർക്കാൻ ഇവയ്ക്കാകും. മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒ, സായുധ സേന, വ്യവസായ പങ്കാളികൾ എന്നിവരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ഇത് ‘വലിയ വിജയം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
Discussion about this post