ഗോരഖ്പൂര്‍: രാജ്യത്തെ ഒരു സര്‍വ്വകലാശാലയിലും മുഹമ്മദലി ജിന്നമാര്‍ പിറവിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. ജെ.എന്‍.യു സംഭവങ്ങളെ അപലപിച്ച അദ്ദേഹം അധ്യാപകരും ഇത്തരം നടപടികളില്‍ ഭാഗമായിയെന്നത് അപമാനകരമാണെന്നും അഭിപ്രയപ്പെട്ടു.
തീവ്രവാദികളെ പ്രകീര്‍ത്തിക്കാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്ന് കനയ്യകുമാറിനോട് അദ്ദേഹം നിര്‍ദേശിച്ചു. വഞ്ചകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കനയ്യ കുമാറിന് ഇപ്പോള്‍ ആറു മാസത്തെ ഇടക്കാല ജാമ്യം മാത്രമാണ് ലഭിച്ചത്. അദ്ദേഹം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാന്‍ നിര്‍ബന്ധിതനാണ്. ആറുമാസക്കാലം ക്ഷമയോടെ കാത്തിരിക്കണമെന്നും അപ്പോള്‍ കോടതിയുടെ വിധി വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post