ചൈനീസ് വെബ്‌സൈറ്റില്‍ നിന്ന് ഡ്രില്ലിങ് മെഷീന്‍ ഓര്‍ഡര്‍ ചെയ്ത ഒരാള്‍ക്ക് കിട്ടിയത് ഓര്‍ഡര്‍ ചെയ്ത വസ്തുക്കളുടെ ചിത്രങ്ങള്‍ മാത്രം . ചൈനീസ് വെബ്‌സൈറ്റായ അലി എക്‌സ്പ്രസ്സില്‍ നിന്നും ഡ്രില്ലിംഗ് മിഷന്‍ ഓര്‍ഡര്‍ ചെയ്ത അമേരിക്കക്കാരനാണ് ദുരനുഭവം. ജോര്‍ജിയ നിവാസിയായ സില്‍വെസ്റ്റര്‍ ഫ്രാങ്ക്‌ലിന്‍ എന്ന 68 -കാരനാണ് ചൈന ആസ്ഥാനമായുള്ള ബജറ്റ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് 40 ഡോളറിന് ഡ്രില്ലിങ് മിഷനും പ്രഷര്‍ വാഷറും ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചത് ഓര്‍ഡര്‍ ചെയ്ത ഉപകരണങ്ങളുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു ്.
ഡിസംബറിലാണ് ഇദ്ദേഹത്തിന് പാഴ്‌സല്‍ വന്നത്. അത് പൊട്ടിച്ചു നോക്കിയ അദ്ദേഹം അമ്പരന്ന് പോയി. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ പ്രിന്റ് ചെയ്ത ഒരു കടലാസ് പെട്ടിക്കുള്ളില്‍ മടക്കി വെച്ചിരുന്നു്. 40 ഡോളര്‍ അതായത് ഏകദേശം 3,500 ഇന്ത്യന്‍ രൂപ മുടക്കി ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത തനിക്ക് കിട്ടിയത് ഡ്രില്ലിന്റെയും ഒരു സ്‌ക്രൂവിന്റെയും ചിത്രമാണെന്നാണ് സില്‍വെസ്റ്റര്‍ ഫ്രാങ്ക്‌ലിന്‍ പറയുന്നത്.
പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഓണ്‍ലൈന്‍ വില്പനക്കാരുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും തനിക്ക് ഇതുവരെയും അവരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ ഇത്തരം തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. അതോടൊപ്പം തന്നെ വിശ്വസനീയമല്ലാത്ത ഒരു വെബ്സൈറ്റില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിന് ഫ്രാങ്ക്‌ലിനിനെ നിരവധിപേരാണ് പരിഹസിച്ചത്.
Discussion about this post