കിട്ടേണ്ടതെല്ലാം കിട്ടിയല്ലോ ഹാപ്പിയായില്ലേ… കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭയിലെ പ്രസംഗത്തിന് പിന്നാലെ രാഹുൽ ഗാന്ധിയോടും പ്രതിപക്ഷത്തോടും ഒരുപോലെ സോഷ്യൽമീഡിയ ചോദിച്ച ചോദ്യമാണിത്. ബജറ്റിന്റെ അന്ന് ഇറങ്ങിപ്പോയും പിറ്റേന്ന് ജല്പനങ്ങൾ തുടർന്നും നാടകം കളിച്ച പ്രതിപക്ഷത്തിനെ അക്ഷരാർത്ഥത്തിൽ കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത് തന്റെ സർക്കാരിന്റെ മൂന്നാം ടേം മാത്രമാണെന്നും വികസിതഭാരതമെന്ന ലക്ഷ്യം നിറവേറ്റാനായി യത്‌നിക്കുമ്പോൾ ഒട്ടേറെ വർഷങ്ങൾ ഇനിയും പ്രവർത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ചിലനേതാക്കൾ അധികാരം കിട്ടിയപ്പോൾ മാളികകൾ പണിയുന്നതിലും അതിൽ അഭിരമിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ചിലപാർട്ടികൾ രാജ്യത്തെ യുവാക്കൾക്ക് ‘ആപ്ദാ’ (ദുരന്തം) ആണെന്ന് പറഞ്ഞ മോദി, ബിജെപി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്രത്തിൽ നിന്നും മുക്തമാക്കിയെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ഭരണകൂടത്തിനെതിരേ യുദ്ധം ചെയ്യണ’മെന്ന രാഹുൽഗാന്ധിയുടെ സമീപകാലത്തെ വിമർശനത്തിനുള്ള മറുപടിയായി, അർബൻ നക്സലിന്റെ സ്വരമാണ് ഇത്തരം ആഹ്വാനങ്ങളിലൂടെ പ്രകടമാകുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ചിലർ സ്വയം പക്വതയായെന്ന് കാണിക്കാനാണ് വിദേശനയത്തെ കുറിച്ച് സംസാരിക്കുന്നതെന്നും മോദി രാഹുലിനെ ഒളിയമ്പിട്ട് പറഞ്ഞു. അത്തരം പരാമർശങ്ങൾ നടത്തുമ്പോൾ രാഷ്ട്രത്തിന് അതെന്തുതരം അപകടം വരുത്തിവെക്കുമെന്ന് ചിന്തിക്കുന്നില്ല. പലരും പുസ്തകങ്ങൾ വായിക്കുന്നില്ല. ഇവർ ജോൺ എഫ്. കെന്നഡി വിദേശനയത്തെക്കുറിച്ചെഴുതിയ പുസ്തകം വായിക്കണം. പുസ്തകം വായിക്കണമെന്ന് പറഞ്ഞത് ശശിയെ ഉദ്ദേശിച്ചല്ലെന്ന് പ്രതിപക്ഷനിരയിലിരുന്ന ശശി തരൂരിനെ നോക്കിക്കൊണ്ട് മോദി പറഞ്ഞു.
ഇതോടെ മോദി രാഹുൽ ഗാന്ധിയ്ക്ക് ഉപദേശിച്ച് നൽകിയ ജെഎഫ് കെന്നഡിയുടെ പുസ്തകത്തെ കുറിച്ച് ചർച്ചകളും ആരംഭിച്ചു.ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയും തമ്മിലുള്ള കത്തിടപാടുകളെക്കുറിച്ചും അക്കാലത്ത് എടുത്ത തീരുമാനങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു. രാജ്യം നിരവധി വെല്ലുവിളികൾ നേരിടുന്ന സമയത്ത് വിദേശനയത്തിന്റെ പേരിൽ നടന്ന കളികളെക്കുറിച്ചാണ് പുസ്തകം പറയുന്നത്. നെഹ്രു ചെയ്ത ചരിത്രപരമായ മണ്ടത്തരങ്ങളും പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇതാ:
ചൈനയുടെ 14,500 ചതുരശ്ര മൈൽ അധിനിവേശം
1962 ഒക്ടോബറിൽ ആരംഭിച്ച ഇന്ത്യയ്ക്കെതിരായ ചൈനീസ് ആക്രമണം ഇന്ത്യൻ സൈന്യത്തിന് വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചു, ഇത് കശ്മീരിലെ അക്‌സായി ചിൻ അല്ലെങ്കിൽ വെളുത്ത കല്ലുകളുടെ മരുഭൂമി എന്ന് വിളിക്കപ്പെടുന്ന ഇന്ത്യ അവകാശപ്പെടുന്ന 14,500 ചതുരശ്ര മൈൽ പ്രദേശം ചൈന കൈവശപ്പെടുത്തുന്നതിന് കാരണമായി. അതിർത്തിയിൽ പോരാടുന്ന സൈനികർക്ക് ആയുധങ്ങളും ലഘു ഉപകരണങ്ങളും വ്യോമമാർഗം എത്തിക്കുന്നതും അമേരിക്കൻ പൈലറ്റ് ഗതാഗത വിമാനങ്ങളും ഉൾപ്പെടെ ഇന്ത്യയ്ക്ക് ഉടനടി അമേരിക്കൻ സൈനിക സഹായം ആവശ്യപ്പെടാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നിർബന്ധിതനായി. ചൈനയ്ക്കെതിരായ തന്ത്രപരമായ ആക്രമണങ്ങൾക്കായി ഇന്ത്യയുടെ വ്യോമസേനയെ സഹായിക്കുന്നതിന്, ഇന്ത്യൻ നഗരങ്ങൾക്ക് അമേരിക്കൻ വ്യോമസേന ഉൾപ്പെടുന്ന ഒരു സംയുക്ത വ്യോമ പ്രതിരോധം പരിഗണിക്കുന്നതിനായി അദ്ദേഹം അമേരിക്കയോട് സഹായം അഭ്യർത്ഥിച്ചു.പിന്നാലെ നൂറുകണക്കിന് യുഎസ് സൈനിക ഉപദേഷ്ടാക്കളും വ്യോമസേനാ ഉദ്യോഗസ്ഥരും ഡൽഹിയിൽ എത്തി.
നെഹ്റു ചൈനയ്ക്ക് വേണ്ടി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ സീറ്റ് ആവശ്യപ്പെട്ടപ്പോൾ
‘ചൈന അവരുടെ ചർച്ചകളിലെ ഒരു പ്രധാന വിഷയമായിരുന്നു. 1945-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ നാഷണലിസ്റ്റ് ചൈനയ്ക്ക് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ സീറ്റ് നൽകുന്നതിനെ പിന്തുണയ്ക്കാൻ നെഹ്റു (യുഎസ് പ്രസിഡന്റ് ഡൈ്വറ്റ് ഡി) ഐസൻഹോവറിൽ സമ്മർദ്ദം ചെലുത്തി. അങ്ങനെ, അഞ്ച് സ്ഥിരാംഗങ്ങളിൽ ഒന്നായി ചൈന മാറി.
ചൈന ഇന്ത്യയെ ആക്രമിക്കാനുള്ള സാധ്യത നെഹ്റു തള്ളിക്കളഞ്ഞു.
‘1,800 മൈൽ ദൈർഘ്യമുള്ള പൊതു അതിർത്തിയിൽ ‘ഹിമാലയൻ പർവതനിരകളുടെ ഭാഗ്യകരമായ സ്ഥാനം’ ഉള്ളതിനാൽ, ചൈന ഇന്ത്യയെ ആക്രമിക്കാനുള്ള സാധ്യത പ്രധാനമന്ത്രി (നെഹ്റു) തള്ളിക്കളഞ്ഞു. ഈ നീണ്ട അതിർത്തിയിൽ പ്രതിരോധമതിൽ പണിയുന്നതിനുള്ള ചെലവ് ഇന്ത്യയ്ക്ക് താങ്ങാനാവില്ല.









Discussion about this post