ലക്‌നൗ : ലോകത്തിൽ ഏറ്റവും കൂടുൽ ആളുകൾ ഒത്തുചേരുന്ന മേള. എവിടെയും ഭക്തിസാന്ദ്രം….. 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേള. ഗംഗ നദി (ഹരിദ്വാർ), ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം (പ്രയാഗ്), ക്ഷിപ്ര നദി (ഉജ്ജയിനി), ഗോദാവരി നദി (നാസിക്) എന്നീ നദികളിലാണ് കുംഭമേള നടക്കുക. കുഭമേള സമയത്ത് അതാത് നദികളിലെ വെള്ളം അമൃതാകും എന്നാണ് വിശ്വാസം.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഗംഗ, യമുന പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ ഏകദേശം 400 ദശലക്ഷം ഭക്തർ പുണ്യസ്‌നാനം നടത്തി എന്നാണ് റിപ്പോർട്ട്. മകരസംക്രാന്തി, മൗനി അമാവാസി, ബസന്ത് പഞ്ചമി എന്നീ മൂന്ന് പ്രധാന അമൃത് സ്‌നാനങ്ങൾ പൂർത്തിയായതിനു ശേഷവും തീർത്ഥാടകരുടെ ഒഴുക്കാണ്. പ്രധാന സ്‌നാന ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടിയത് മൗനി അമാവാസിയിലായിരുന്നു. 8 കോടി ഭക്തർ പുണ്യസ്‌നാനം നടത്തി. മകരസംക്രാന്തിയിൽ 3.5 കോടി ഭക്തരും ബസന്ത് പഞ്ചമിയിൽ 2.57 കോടി ഭക്തരും സ്‌നാനമേറ്റു. പൗഷ പൂർണിമ, ജനുവരി 30, ഫെബ്രുവരി 1 തുടങ്ങിയ മറ്റ് പ്രധാന ദിവസങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു.
നിരവധി രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും, ആത്മീയ വ്യക്തികളും മഹാ കുംഭമേളയിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പ്രധാന വിശിഷ്ട വ്യക്തികൾ . വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, ഭൂട്ടാൻ രാജാവ് പോലുള്ള അന്താരാഷ്ട്ര നേതാക്കൾ, നേപ്പാളിലെ ഒരു എംപി എന്നിവർ കുംഭ മേളയിൽ പങ്കെടുത്തു.
പ്രതിപക്ഷ നേതാക്കളും വിവിധ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളും പുണ്യ ചടങ്ങിൽ പങ്കുചേർന്നു. ഹേമ മാലിനി, അനുപം ഖേർ, ഭാഗ്യശ്രീ തുടങ്ങിയ ബോളിവുഡ് താരങ്ങളും സൈന നെഹ്‌വാൾ, സുരേഷ് റെയ്‌ന, അന്താരാഷ്ട്ര ഗുസ്തി താരം ഖാലി തുടങ്ങിയ കായിക താരങ്ങളും പുണ്യ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത കവി കുമാർ വിശ്വാസ്, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരും ഈ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായിട്ടുണ്ട്.
ഫെബ്രുവരി 10 ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രയാഗ്‌രാജിൽ പുണ്യകർമ്മത്തിൽ പങ്കെടുക്കും.
Discussion about this post