റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . 31 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ജവാൻമാർക്ക് വീരമൃത്യൂ വരിച്ചു. ബീജാപ്പൂരിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഇന്ന് രാവിലെയോടെയാണ് സംഭവം. ബിജാപ്പൂർ ജില്ലയിലെ നാഷ്ണൽ പാർക്ക് പ്രദേശത്തെ വനത്തിൽ ഭീകരർ ഉണ്ടെന്നുള്ള വിവരത്തെ തുടർന്ന് പരിശോധിക്കുകയായിരുന്നു. ഇതിനിടയിൽ സുരക്ഷാ സേനയുമായി കമ്യൂണിസ്റ്റ് ഭീകരർ ഏറ്റുമുട്ടുകയായിരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 31 കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണെന്ന് ബസ്തർ പോലീസ് പറഞ്ഞു.
കൂടുതൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റമൂട്ടലിൽ ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post