മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിങ് രാജിവച്ചു. ഇന്നു രാവിലെ ഡല്‍ഹിയില്‍ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. മറ്റു മന്ത്രിസഭാംഗങ്ങളും ബിരേനൊപ്പം രാജ്ഭവനിലെത്തിയിരുന്നു.
മണിപ്പൂരില്‍ നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണു മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് രാജി വെച്ചത്. ബിരേന്‍ സിങിനെ മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ കുക്കി വിഭാ?ഗം എംഎല്‍എമാര്‍ ബിജെപി കേന്ദ്ര നേതൃത്തെ സമീപിച്ചിരുന്നു.
2024 മെയ് മാസം 3 മുതല്‍ ഇതുവരെ സംഭവിച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് താന്‍ മാപ്പ് ചോദിക്കുന്നുഎന്നാണ് ബിരേണ്‍ സിങ് പറഞ്ഞത്.നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുവെന്നും നിരവധി ആളുകള്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ചു എന്നും അതില്‍ തനിക്ക് ദുഖമുണ്ട് എന്നും ബിരേണ്‍ സിങ് പറഞ്ഞിരുന്നു.
കലാപത്തില്‍ ഒട്ടേറെ ആളുകള്‍ക്ക് ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീട് വിട്ടിറങ്ങി. സംഭവത്തില്‍ തനിക്ക് പശ്ചാത്താപം തോന്നുണ്ടെന്നും ബിരേണ്‍ സിംഗ് പറഞ്ഞു. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ജീവിക്കണം എന്നാണ് തനിക്ക് പറയാനുള്ളത്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും താന്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണെന്നും ബിരേണ്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 60 അംഗ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 49 അംഗങ്ങളുണ്ട്. ബിജെപി – 38, എന്‍പിഎഫ് – 6, ജെഡിയു – 2, സ്വതന്ത്രര്‍ – 3 എന്നിങ്ങനെയാണു കക്ഷിനില. പ്രതിപക്ഷത്തു കോണ്‍ഗ്രസിനും കുക്കി പീപ്പിള്‍ അലയന്‍സിനും 2 വീതം അംഗങ്ങളുണ്ട്. മറ്റൊരു കക്ഷിയായ എന്‍പിപി, നേരത്തേ എന്‍ഡിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 6 അംഗങ്ങളാണ് നിയമസഭയില്‍ എന്‍പിപിക്ക് ഉള്ളത്.
Discussion about this post