ലണ്ടന്‍ : ഐസിസ് ഭീകരരുമായി ബന്ധമുള്ള യുവതി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ പിടിയിലായി. സിറിയയിലെ റാഖയിലേക്കു കടക്കാന്‍ ശ്രമിച്ച തരീന ഷാക്കീല്‍ (25) എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഒരുവയസുള്ള മകനുമുണ്ടായിരുന്നു.
ഐസിസിന്റെ ഭരണത്തിലുള്ള സിറിയന്‍ നഗരമായ റാഖയിലേക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം യുവതി യാത്ര പോയിരുന്നു .അന്ന് യുവതി റാഖയില്‍ നിന്നും തുര്‍ക്കിയിലേക്ക് രക്ഷപ്പെട്ടതായി യുവതിയുടെ രക്ഷിതാക്കള്‍ പറഞ്ഞു . മകള്‍ക്ക് തെറ്റ് പറ്റിയതായും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കുമെന്നും യുവതിയുടെ പിതാവ് അന്ന് പറഞ്ഞിരുന്നു .അറസ്റ്റിലായ യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും .
Discussion about this post