അടിത്തട്ടില്‍ മനുഷ്യരുടെ അസ്ഥികള്‍ കൊണ്ട് നിറഞ്ഞൊരു നദി. ഇതൊരു മുത്തശികഥയല്ല. തേംസിനാണ് ഇങ്ങനെയൊരു വിശേഷണമുള്ളത്. 19-ാം നൂറ്റാണ്ടിലെ പുരാവസ്തു വിദഗ്ധനായ എച്ച്.എസ്. കുമിംഗാണ് ആദ്യമായി തേംസ് നദിയില്‍ നിന്ന് ധാരാളം മനുഷ്യാസ്ഥികള്‍ കണ്ടെടുത്തത്
വെങ്കല, ഇരുമ്പ് ആയുധങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു അസാധാരണമായ അളവില്‍ തലയോട്ടികള്‍ കണ്ടെത്തി, അദ്ദേഹം ഇവ കണ്ടെത്തിയത്. അതിനാല്‍ തന്നെ അവ ഇരുമ്പുയുഗ യുദ്ധത്തിന്റെ അവശിഷ്ടങ്ങളാണെന്ന് കമിംഗ് സങ്കല്‍പ്പിച്ചു. എന്നാല്‍ അതിനെ ബലപ്പെടുത്തുന്ന ഒരു തെളിവുകളും അവിടെ നിന്ന് ലഭിച്ചില്ല. അങ്ങനെ
കുമിംഗിന്റെ കാലം മുതല്‍, നൂറുകണക്കിന് മനുഷ്യ അസ്ഥികള്‍ തേംസില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്, അവയില്‍ മിക്കതും വെങ്കല, ഇരുമ്പുയുഗം മുതലുള്ളതാണ്.
ഇത്തരം മനുഷ്യാവശിഷ്ടങ്ങള്‍ എങ്ങിനെ തേംസിലെത്തി എന്നത് വര്‍ഷങ്ങളായി ലണ്ടന്‍ നിവാസികളെ വേട്ടയാടുന്ന ഒരു ചോദ്യമാണ്. ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ക്യൂറേറ്ററായ നിക്കോള ആര്‍തറും അവരുടെ ഗവേഷക സംഘവും 30 അസ്ഥികൂടങ്ങളില്‍ നിന്നുള്ള റേഡിയോകാര്‍ബണ്‍ തീയതികള്‍ വിശകലനം ചെയ്തിരുന്നു. അവര്‍ കുമിംഗിന്റെ നിഗമനത്തോട് കുറച്ചൊക്കെ യോജിച്ചുവെങ്കിലും വ്യക്തമായൊരു ഉത്തരം നല്‍കാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല.
മൃതദേഹ അവശിഷ്ടങ്ങള്‍ വെങ്കലയുഗത്തിലും ഇരുമ്പുയുഗത്തിലും ഉള്ളവയാണെന്ന നിഗമനത്തിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. കാരണം കാലഗണന പ്രകാരം അവ ഏകദേശം 4,000 മുതല്‍ 2,000 വര്‍ഷം വരെ പഴക്കമുള്ളവയായിരുന്നു. എന്നാല്‍ എന്താണ് അന്ന് സംഭവിച്ചത് എന്നതിനെക്കുറിച്ച് വീണ്ടും ദുരൂഹത നിലനില്‍ക്കുകയാണ്. തലയോട്ടികളും മറ്റ് പ്രധാന അസ്ഥികൂട അവശിഷ്ടങ്ങളും നദിയില്‍ നിക്ഷേപിച്ച ഒരുതരം ആചാരത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് ചില ഗവേഷകര്‍ കരുതുന്നത്.
തലയോട്ടികളും ആയുധങ്ങളും വളരെ അടുത്തായി കണ്ടെത്തിയത് യാദൃശ്ചികമല്ലെന്ന് തേംസ് ശവശരീരങ്ങളെക്കുറിച്ചുള്ള ഒരു ഗവേഷണം വാദിക്കുന്നു. പുരാതന യൂറോപ്പിലെ യുദ്ധത്തെയും അക്രമത്തെയും കുറിച്ചുള്ള പില്‍ക്കാല പഠനം സൂചിപ്പിക്കുന്നത് തേംസിന്റെ നിയന്ത്രണത്തിനായി യുദ്ധങ്ങള്‍ നടന്നിരിക്കാമെന്നും നദിയിലേക്ക് ഇതിന്റെ ഇരകളെ തള്ളിയിരിക്കാം എന്നുമാണ്.
എന്തായാലും, തേംസിന്റെ അടിത്തട്ടിലേക്ക് ഇത്രയധികം മൃതദേഹങ്ങള്‍ എത്തിയതിന് പിന്നിലെ നിഗൂഢതകള്‍ക്ക് പിറകേയാണ് ശാസ്ത്രം. ഇതിന്റെ ചുരുളഴിഞ്ഞാല്‍ പല ചരിത്ര രഹസ്യങ്ങള്‍ക്കും ഉത്തരമാകുമെന്നാണ് അവര്‍ കരുതുന്നത്.
Discussion about this post