മധുരം ഒഴിവാക്കാന്‍ മലയാളികള്‍ക്ക് വളരെ പ്രയാസകരമാണ്. പഞ്ചസാര ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും അത് ശരീരത്തിന് ദോഷകരമാകുന്നവര്ക്കും വേണ്ടി വിപണിയിലുള്ള മറ്റൊരു ബദല്‍ വസ്തുവാണ് ശര്‍ക്കര. മധുരം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് വളരെ ഇഷ്ടവുമാണ്. ഇവയില്‍ ഏതാണ് മികച്ചതെന്നാണ് ചോദ്യം. ഒറ്റവാക്കില്‍ ഉത്തരമില്ലെങ്കിലും ചില കാര്യങ്ങള്‍ നമുക്ക് പരിശോധിച്ചാല്‍ മനസിലാവും.
പഞ്ചസാര വിപുലമായ പ്രോസസിംഗിന് വിധേയമാകുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ്, എല്ലാ വിറ്റാമിനുകളും ധാതുക്കളും ഇതില്‍ നിന്ന് നീക്കം ചെയ്യുന്നു. എന്നാല്‍ അവശ്യ പോഷകങ്ങളൊന്നും തന്നെ പഞ്ചസാര നമുക്ക് നല്‍കുന്നില്ല, മാത്രമല്ല കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യുന്ന ഒന്നാണ് പഞ്ചസാര.
പഞ്ചസാരയുടെ അമിതമായ ഉപയോഗം ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും, ഇത് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണക്കാരില്‍ ഒന്നാണ്.
ശര്‍ക്കര ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. ഇത് പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയെ മൈക്രോ ന്യൂട്രിയന്റുകളുടെ മികച്ച ഉറവിടമാക്കുന്നു. സമ്പന്നമായ ആന്റി ഓക്സിഡന്റ് സാന്നിധ്യം കാരണം ശര്‍ക്കര അതിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. എന്നാല്‍ ഇതിനും വളരെ ദോഷങ്ങളുണ്ടെന്നോര്ക്കുക.
പോഷക സമൃദ്ധമാണെങ്കിലും, ശര്‍ക്കര അപ്പോഴും ധാരാളം കലോറി അടങ്ങിയതാണ്, അമിതമായി കഴിച്ചാല്‍ ശരീരഭാരം വര്‍ധിപ്പിക്കും. ശുദ്ധീകരിച്ച പഞ്ചസാരയേക്കാള്‍ കുറവാണെങ്കിലും, ശര്‍ക്കര രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും, അധികമായ അളവില്‍ കഴിക്കാതിരിക്കുക എന്നതാണ് മാര്‍ഗം.
എന്നാല്‍ ആരോഗ്യ ഗുണങ്ങളില്‍ ് ശര്‍ക്കരയ്ക്ക് ഒരു മേല്‍ക്കൈ ഉണ്ടെന്നത് ശരി തന്നെയാണ് അതിലെ പോഷക സമൃദ്ധമായ ഉള്ളടക്കം നിങ്ങള്‍ക്ക് ഗുണമാകും, എങ്കിലും കുറഞ്ഞ അളവില്‍ മാത്രം കഴിക്കാന്‍ ശ്രമിക്കുക. അധികമായാല്‍ ഇതും പഞ്ചസാര പോലെ പ്രമേഹത്തിന് കാരണമാകുന്ന ഘടകമാണ്.
Discussion about this post