തിരുവനന്തപുരം: ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദീപാലങ്കാരത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ലോഹനിര്‍മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ എന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
വയറില്‍ മൊട്ടുസൂചിയോ സേഫ്റ്റി പിന്നോ കുത്തി കണക്ഷനെടുക്കുന്നതും വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്. കെഎസ്ഇബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുമ്പ് അതത് സെക്ഷന്‍ ഓഫീസില്‍ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോണ്‍ട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്താവൂ എന്നും കെഎസ്ഇബി അറിയിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം.
ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.
ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കുന്നതും വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്.
കെ എസ് ഇ ബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുമ്പ് അതത് സെക്ഷന്‍ ഓഫീസില്‍ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോണ്‍ട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്താവൂ.
Discussion about this post